മനാമ: നിയമലംഘനം നടത്തിയ 23 മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയതായി കാര്‍ഷിക, സമുദ് ര സമ്പദ് വിഭാഗത്തിലെ സമുദ്ര നിരീക്ഷണ ഡയറക്ടറേറ്റ് അറിയിച്ചു. സമുദ്രമേഖലയില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
നിരോധിത വലയുപയോഗിച്ച് മീന്‍ പിടിത്തത്തിലേര്പ്പെട്ടവരെയാണ് പിടികൂടിയത്. കോടതി നടപടികള്‍ക്ക് വിധേയമാക്കുന്നതിനായി പ്രതികളെ റിമാൻഡ് ചെയ്തു. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തിയാല്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും സമുദ്ര നിരീക്ഷണ വിഭാഗം അറിയിച്ചു.