വിഭജന രാഷ്ട്രീയത്തിനും ജനവിരുദ്ധ ഭരണത്തിനും എതിരായ വിധി -പ്രവാസി വെൽഫെയർ
text_fieldsമനാമ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ വിഭജന രാഷ്ട്രീയം നടപ്പാക്കാനുള്ള സി.പി.എം ശ്രമത്തിനും ജനവിരുദ്ധമായ ഭരണത്തിനും ജനങ്ങൾ നൽകിയ മറുപടിയാണെന്ന് പ്രവാസി വെൽഫെയർ പറഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കാനായി ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം അഥവാ മുസ്ലിം ഭീതി സൃഷ്ടിച്ച് ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കുക എന്ന ധ്രുവീകരണ തന്ത്രം ജനം തിരസ്കരിച്ചു. നുണയും വര്‍ഗീയതയും പറയുന്നവരെ നവോത്ഥാന നായകന്മാരാക്കിക്കൊണ്ട് നടന്ന ഇടതുപക്ഷത്തിന് പ്രബുദ്ധകേരളം നല്കിയ ഷോക് ട്രീറ്റ്മെൻറാണ് തെരഞ്ഞെടുപ്പ് ഫലം.
സിപിഎം തെരഞ്ഞെടുപ്പുകളിൽ മുന്നോട്ടുവെക്കുന്ന വർഗീയ അജണ്ടകളുടെ ഗുണഭോക്താവ് എ.കെ.ജി സെൻറർ അല്ല മാരാർജി ഭവൻ ആണെന്ന് സി.പി.എമ്മിലെ നന്മയുള്ള വിവേകമതികൾ എത്രവേഗം തിരിച്ചറിയുന്നുവോ അത്രയും സി.പി.എം എന്ന പാർട്ടി കേരളത്തിൽ ബാക്കിയുണ്ടാകും.
വെൽഫെയർ പാർട്ടിയെ ഭീകരവത്കരിക്കാന്‍ കൃത്യമായ അജണ്ടകളോടെ ഓവര്‍ടൈം പണിയെടുത്തുകൊണ്ടിരുന്ന ഇടതുപക്ഷ അനുകൂലികളായ മത പൗരോഹിത്യ ജല്പനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം പുച്ഛിച്ച് തള്ളി എന്നതാണ് ഈ റിസൽട്ടിലെ ഏറെ സന്തോഷകരമായ മറ്റൊരു കാര്യം. നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സീറ്റുകളും വോട്ടുകളും സ്വന്തമാക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധിച്ചത് പാർട്ടിക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല എന്നും പ്രവാസി വെൽഫെയർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

