പാട്ടുലോകെത്ത കള്ളനാണയങ്ങളെ തിരിച്ചറിയണം –ലതിക
text_fieldsമനാമ: മുൻകാല സംഗീതജ്ഞർ ചെയ്ത പാട്ടുകൾ ‘റീമിക്സ്’ എന്ന പേരിൽ വൃത്തികേടാക്കുന്നത് സംഗീതജ്ഞരെ ദ്രോഹിക്കുന്നതിന് തുല്യമാണെന്ന് പ്രമുഖ മലയാളം പിന്നണി ഗായികയും സംഗീത അധ്യാപകയുമായ ലതിക പറഞ്ഞു. ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അവർ. മനോഹരമായ പഴയ പാട്ടുകൾ തോന്നിയപോലെ പാടി യൂട്യൂബും സീഡിയും വഴി പ്രചരിപ്പിക്കുന്നതും ശരിയല്ല. ഇത് ശിക്ഷയർഹിക്കുന്ന കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. കേരളീയ സമാജം ബാല കലോത്സവത്തിലെ സംഗീത മത്സരങ്ങളിൽ വിധികർത്താവായാണ് ലതിക ഇവിടെയെത്തിയത്.
സിനിമ ഒരു വലിയ മാസ്മരിക ലോകമാണ്. സിനിമയിലെ പേരും പെരുമയും എപ്പോഴും ഉണ്ടാകണമെന്നില്ല. ഭാഗ്യം അവിടെ ഒരു പ്രധാന ഘടകമാണ്. ഗായികയായി നിന്നപ്പോൾതന്നെ ഇൗ കാര്യങ്ങൾ മനസിലാക്കായി. അങ്ങനെയാണ് അധ്യാപനത്തിെൻറ ലോകത്തേക്ക് പോയത്. അതിൽ നഷ്ടബോധമില്ല. നിരവധി പേരെ ശിഷ്യരായി കിട്ടി. എവിടെപോയാലും ഒരു ശിഷ്യനെയെങ്കിലും കാണാൻ കഴിയുമെന്നത് ചെറിയ കാര്യമല്ലല്ലോ.
പുതിയ കാലത്ത് നല്ല പാട്ടുകളും വരുന്നുണ്ട്. 16 വർഷങ്ങൾക്ക് ശേഷമാണ് ‘ഗപ്പി’ എന്ന സിനിമയിൽപാടിയത്. അതിെൻറ സംഗീത സംവിധായകനും തെൻറ സ്റ്റുഡൻറാണ്. ഇന്ന് ടെക്നോളജിയുടെ കാലമാണ്. പണ്ടത്തെപ്പോലെ എല്ലാവരും പാട്ടിനായി സ്റ്റുഡിയോയിൽ ഒരുമിക്കുന്ന പതിവില്ല. ഇപ്പോൾ, ഞാൻ തിരുവനന്തപുരത്തും എെൻറ കൂടെ പാടുന്ന വിജയ് ചെന്നൈയിലുമിരുന്നാണ് റെക്കോഡിങ് നടത്തുന്നത്. മുെമ്പല്ലാം പാെട്ടാരുക്കൽ ഒരു കൂട്ടുകെട്ടിെൻറ പ്രയത്നമായിരുന്നു. റെക്കോഡിങിന് പാട്ടുമായി ബന്ധമുള്ള എല്ലാവരും ഉണ്ടാകും. അവർ പരസ്പരം അഭിപ്രായങ്ങൾ പറയുകയും ചെയ്യും. ഇന്ന് തനിച്ച് പോയി പാടിവരാം. ബാക്കി കാര്യങ്ങൾ ഒന്നും അറിയണമെന്നില്ല.
ഇന്ന് പലരും സ്റ്റേജ് പ്രോഗ്രാമിൽ ചുമ്മാ ചുണ്ടനക്കുന്ന പ്രവണതയുണ്ട്. നേരിട്ട് പാടിയാൽ തെറ്റിപോകുമെന്ന് ഭയക്കുന്നു. ഒരിക്കൽ പ്രോഗ്രാമിന് പോയപ്പോൾ സംഘാടകർ ചോദിച്ചത് ‘പ്ലസ്’ കൊണ്ടുവന്നിട്ടുണ്ടോയെന്നാണ്. ആദ്യം പിടികിട്ടിയില്ല.പിന്നീടാണ് കൂടെ പാടാൻ വന്നവരെല്ലാം റെക്കോഡ് ചെയ്ത് കൊണ്ടുവന്നിട്ടുണ്ട് എന്ന് മനസിലായത്. സ്റ്റേജിൽ കയറി വെറുതെ ചുണ്ടനക്കുന്ന രീതി ശരിയല്ല. പാടുന്നതെല്ലാം ശരിയാണെന്ന് ജനങ്ങളെ പറ്റിച്ച് കാശ് വാങ്ങിപോകുന്ന ഏർപ്പാടാണിത്. ഇതിനോട് ഒരു ശതമാനംപോലും യോജിക്കാൻ കഴിയില്ല. ഇതാണ് ഇക്കാര്യങ്ങൾ പരിഗണിക്കാൻ കോടതിയുണ്ടെങ്കിലുള്ള മെച്ചം. ഇത്തരം വ്യാജൻമാരെ പിടിച്ച് അകത്ത് ഇടണം. ജനങ്ങൾ അവരെ തിരിച്ചറിയണം.
സംഗീതവും ഭാഷയും നന്നായി വഴങ്ങുന്ന ഒേട്ടറെ പേരുള്ള നാടാണ് കേരളം. ഇവിടേക്ക് അന്യഭാഷക്കാരായ പാട്ടുകാർ വരുന്നത് കുറ്റം പറയാൻ കഴിയില്ല. നമ്മളും അവിടെയൊക്കെ പോയി പാടുന്നുണ്ട്. ചിത്രത്തിെൻറ കഥാ സന്ദർഭങ്ങളും സാഹചര്യങ്ങളും അങ്ങനെ വന്നാൽ അവരെ ഒഴിവാക്കാനാകില്ല.
എന്നാൽ ഇൗ പ്രവണത മൂലം പുതിയ പാട്ടുകാർക്ക് അവസരം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. വരുന്നവർക്ക് വൻ പ്രതിഫലവും കൊടുക്കേണ്ടി വരുന്നു. പുതിയ പാട്ട് കേൾക്കുേമ്പാൾ ഏത് ഭാഷയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ട്. പല പുതിയ സംഗീത സംവിധായകരും ഉപകരണ സംഗീതജ്ഞരാണ്.
മുമ്പുണ്ടായിരുന്നവർ അങ്ങനെയല്ല. പാട്ട് ഉള്ളിലുള്ളവരായിരുന്നു. പുതിയ തലമുറക്ക് പാടി വിശദീകരിക്കാനാകുന്നില്ല. വേണമെങ്കിൽ കീബോർഡിൽ വായിക്കും. ആ വിത്യാസം പാട്ടിലും പ്രകടമാണ്.
ഞാൻ പാടിയ പാട്ടുകൾ വേറെ ഗായകരുടെ പേരിൽ അറിയപ്പെട്ടിട്ടുണ്ട്. അതിെൻറ പേരിലൊന്നും പരാതിപെടാൻ പോകാറില്ല. മുമ്പുള്ള പല ഗായകർക്കും ഏതെങ്കിലും ഒരു സംഗീതജ്ഞെൻറ പ്രോത്സാഹനം ലഭിച്ചിരുന്നു എന്നത് ശരിയാണ്. എെൻറ കാര്യത്തിൽ അങ്ങനെയൊന്ന് ഉണ്ടായില്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല.
സംഗീതരംഗത്തേക്ക് കടന്നുവന്ന പലരുടെയും ആദ്യ പാട്ടുകൾ പാടാൻ സാധിച്ചിട്ടുണ്ട്. ആ പാട്ടുകൾ പ്രശസ്തമായിട്ടുമുണ്ട്. പക്ഷേ പിന്നീട് ഇൗ സംവിധായകർ പാട്ട് പാടാൻ വിളിച്ചില്ല. സംവിധായകൻ ഭരതൻ ഏെറ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ പടങ്ങളിൽ സ്ഥിരം പാടാൻ വിളിക്കുമായിരുന്നു.
ഇപ്പോൾ പാട്ട് പഠിക്കുന്ന പല കുട്ടികൾക്കും ആധികാരികമായി സംഗീതം പഠിക്കാൻ താൽപര്യമില്ല. കുറച്ച് പഠിക്കുക, ഷോകൾ നടത്തുക, എളുപ്പം കാര്യങ്ങൾ നേടുക എന്ന മാനസികാവസ്ഥയാണ്. കഴിവുള്ളവരോട് പാഠങ്ങൾ കൃത്യമായി പഠിക്കാൻ പറയാറുണ്ട്.
സംഗീത അരങ്ങേറ്റം ഗ്രൂപ്പായി ചെയ്യരുത്. ഒാരോരുത്തരായി അരങ്ങേറ്റം നടത്തണം. ഷോ അല്ല അരങ്ങേറ്റം. കുട്ടികളുടെ മുന്നോട്ടുള്ള സംഗീത യാത്രയുടെ ദൈവികമായ തുടക്കമാണത് എന്ന് തിരിച്ചറിയണം. ^ലതിക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
