ലത നാട്ടിലേക്ക്; പ്രിയതമെന അവസാനമായി കാണാൻ
text_fieldsമനാമ: വെള്ളിയാഴ്ച ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ പുറപ്പെടുേമ്പാൾ ലത തോമസിെൻറ ഉള്ള് പിടയുകയാണ്. പ്രിയതമനെ അവസാനമായി ഒരു നോക്ക് കാണാനാണ് ഇൗ യാത്ര. ദമാമിൽ മരിച്ച ഭർത്താവിെൻറ മൃതദേഹം നാട്ടിലെത്തുേമ്പാൾ വിട നൽകാൻ അരികിൽ ഉണ്ടാകണമെന്ന ആഗ്രഹവുമായാണ് നിറകണ്ണുകളോടെ ഇവർ നാട്ടിലേക്ക് പോകുന്നത്.
മൂന്ന് മാസം മുമ്പാണ് പത്തനംതിട്ട കൈപ്പട്ടൂർ അങ്ങാടിക്കൽ പുത്തൻവിളയിൽ വീട്ടിൽ ലത തോമസ് (54) ബഹ്റൈനിലുള്ള മകളുടെ അടുത്ത് എത്തിയത്. ലതയുടെ ഭർത്താവ് തോമസ് ദമാമിലാണ് ജോലി ചെയ്യുന്നത്. മകളുടെ പ്രസവത്തോടനുബന്ധിച്ചാണ് ലത നാട്ടിൽനിന്ന് വന്നത്. അതിനിടെയാണ് ലതയുടെ ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ മാസം ദമാമിൽ നിര്യാതനായത്. സൗദിയിലേക്കുള്ള കോസ്വേ അടച്ചതിനാൽ ഇവർക്ക് അങ്ങോട്ട് പോകാനുമായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള തോമസിെൻറ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വിദേശത്തെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകാനുള്ള തീരുമാനം ഉണ്ടായപ്പോൾ ആദ്യ വിമാനത്തിൽ തന്നെ നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു ലത. സൗദിയിൽ ബിസിനസ് ചെയ്യുന്ന കോശി സാമുവൽ വഴി വിവരം അറിഞ്ഞ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) രക്ഷാധികാരി ബഷീർ അമ്പലായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഇവരുടെ തിരിച്ചുപോക്കിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു. അങ്ങനെ കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ തന്നെ ഇവർക്ക് നാട്ടിലേക്ക് പോകാൻ അവസരം കിട്ടി. വിമാന ടിക്കറ്റ് ബുധനാഴ്ച ഇവർക്ക് ലഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടുന്നത്. അതിലെ 177 യാത്രക്കാരിൽ ഒരാളായി ലതയുമുണ്ടാകും. ഉള്ളിൽ സങ്കടം കടിച്ചമർത്തി ഭർത്താവിനെക്കുറിച്ചുള്ള പ്രിയപ്പെട്ട ഒാർമകളുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
