Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രീലങ്കയിൽ ലുലു...

ശ്രീലങ്കയിൽ ലുലു ഭക്ഷ്യസംസ്​കരണ, കയറ്റുമതി യൂനിറ്റ്​ തുറന്നു

text_fields
bookmark_border
ശ്രീലങ്കയിൽ ലുലു ഭക്ഷ്യസംസ്​കരണ, കയറ്റുമതി യൂനിറ്റ്​ തുറന്നു
cancel
camera_alt?????? ????????? ??????????? ???????? ????? ??????????????, ????????? ???????????? ???????? ???
മനാമ: മിഡിൽ ഇൗസ്​റ്റിലെ പ്രമുഖ റീ​െട്ടയ്​ൽ, ഹൈപർ മാർക്കറ്റ്​ ശൃംഘലയായ ‘ലുലു’ ഗ്രൂപ്പ്​ ​ശ്രീലങ്കയിൽ പുതിയ ഭക്ഷ്യസംസ്​കരണ, കയറ്റുമതി യൂനിറ്റ്​ തുടങ്ങി. ലോകോത്തര നിലവാരം പുലർത്തുന്ന ഇൗ യൂനിറ്റ്​ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലുലു മാർക്കറ്റുകളിലേക്കുള്ള ഉൽപന്ന സമാഹരണത്തിന്​ കരുത്തുപകരും. 
വൈ.എ.എസ്​. ലങ്ക എന്ന സ്​ഥാപനം ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ചീഫ്​ ഒാഫ്​ സ്​റ്റാഫും നിയമ മന്ത്രിയുമായ ​ സഗല രതനായക ഉദ്​ഘാടനം ചെയ്​തു. കൃഷി മന്ത്രി ദുമിന്ത ദിസനാകെ,  പ്ല​ാ​േൻറഷൻ വ്യവസായ മന്ത്രി നവീൻ ദിസനായകെ, സംരഭക വികസന മന്ത്രി ഇറാൻ വിക്രമരത്​നെ, ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ.യൂസുഫലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. 
കൊള​ംബോ ഇൻറർനാഷണൽ എയർപോർട്ടിന്​ സമീപം കടനായകെ എക്​സ്​പോർട്​ പ്രൊസസിങ്​ സോണിലാണ്​ സ്​ഥാപനം സ്​ഥിതി ചെയ്യുന്നത്​. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ സ്​ഥാപിച്ച്​, ഉപഭോക്​താക്കൾക്ക്​ ഗുണനിലവാരവും വിലക്കുറവും ഉറപ്പാക്കി ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനാണ്​ പദ്ധതിയെന്ന്​ യൂസുഫലി പറഞ്ഞു. ഇതുവഴി ഇടനിലക്കാരെ ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lanka
News Summary - lanka
Next Story