Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാഷാ സമര അനുസ്മരണ സമ്മേളനം ഇന്ന്

text_fields
bookmark_border
ശരീഫ് കുറ്റൂരിന്‌ വിമാനത്താവളത്തിൽ സ്വീകരണം നൽകി കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി
ഭാഷാ സമര അനുസ്മരണ സമ്മേളനം ഇന്ന്
cancel
camera_alt

ശരീഫ് കുറ്റൂരിനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാ സമര അനുസ്മരണ സമ്മേളനം ഇന്ന് രാത്രി 8 മണിക്ക് മനാമയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. 1980-ൽ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ അറബി, ഉർദു, സംസ്കൃതം ഭാഷകൾക്കെതിരെ കൊണ്ടുവന്ന അക്കോമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ വ്യവസ്ഥകൾക്കെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ കലക്ടറേറ്റുകൾക്ക് മുന്നിൽ നടന്ന ഭാഷാ സമരത്തിന്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്കുനേരെ നടന്ന പോലീസ് വെടിവെപ്പിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവർ രക്തസാക്ഷികളായിരുന്നു. ഭാഷാ സമരത്തിന്റെ ചരിത്രവും ത്യാഗസ്മരണകളും പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാനായി ബഹ്‌റൈനിലെത്തിയ മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റും ജില്ല പഞ്ചായത്ത് അംഗവുമായ ശരീഫ് കുറ്റൂരിന്‌ ജില്ല പ്രസിഡന്റ്‌ ഇഖ്ബാൽ താനൂരിന്റെ നേതൃത്തത്തിൽ സ്വീകരണം നൽകി.

ഇന്ന് നടക്കുന്ന പൊതു പരിപാടിയിലേക്ക് ബഹ്റൈനിലുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും, സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ജില്ല ഭാരവാഹികൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Language struggle commemoration meeting today
Next Story