ലാല്‍ കെയേഴ്സ് 'എെൻറ നാട് എെൻറ കേരളം' സമ്മാനദാനം
text_fieldsലാൽ കെയേഴ്സ് സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികൾക്ക് സമ്മാനം നൽകിയപ്പോൾ
മനാമ: ബഹ്റൈൻ ലാൽ കെയേഴ്സ് കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി 'എെൻറ നാട് എെൻറ കേരളം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി.
സഗയ പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ സുധ സുനിൽ (ഒന്നാം സ്ഥാനം), ദേവിക രാജ് (രണ്ടാം സ്ഥാനം), ബ്ലസീന ജോർജ് (മൂന്നാം സ്ഥാനം), ആലിയ അജയ് കുമാർ (പ്രോത്സാഹന സമ്മാനം) എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ലാൽ കെയേഴ്സ് പ്രസിഡൻറ് എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐമാക് ചെയര്മാന് ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥിയായി.
വാഗ്മിയും ഇന്ത്യന്‍ സ്കൂൾ മുന്‍ സെക്രട്ടറിയുമായ ഇ.എ. സലിം, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും പറഞ്ഞു.

