‘ലക്ഷ്യം - 2025’ - വോയ്സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു
text_fieldsമനാമ: സംസ്ഥാന സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ എംപ്ലോയ്മെന്റ് സർവിസ് വകുപ്പുമായി സഹകരിച്ച് 'ലക്ഷ്യം - 2025' എന്ന പേരിൽ വോയ്സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു. യുവതലമുറയുടെ ലക്ഷ്യങ്ങൾക്കും സ്വപ്നങ്ങൾക്കും വിജയപാത ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വെബിനാർ ഒട്ടേറെ കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രയോജനകരമായി.
ഇന്ത്യൻ സ്കൂൾ സെക്രട്ടറി വി. രാജപാണ്ട്യൻ 'ലക്ഷ്യം 2025' ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷനായി. രജിസ്ട്രേഷൻ കാര്യങ്ങൾ ഗോകുൽ കൃഷ്ണൻ കോഓഡി നേറ്റ് ചെയ്തു. ട്രഷറർ ബോണി മുളപ്പാംപള്ളിൽ നന്ദി അറിയിച്ചു. പ്രമുഖ കരിയർ ഗൈഡൻസ് കൗൺസിലർമാരായ വി.ആർ. രാജേഷ് (കേരള സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, തിരുവനന്തപുരം) ബിനു ബഹുലേയൻ (അസിസ്റ്റന്റ് സെന്റർ മാനേജർ, കരിയർ കൗൺസിലർ, കരിയർ ഡെവലപ്മെന്റ് സെന്റർ, തൃപ്പൂണിത്തുറ) എന്നിവർ നേതൃത്വം നൽകിയ വെബിനാർ ഏറെ ഫലപ്രദവും കുട്ടികൾക്ക് അവരുടെ അഭിരുചിയനുസരിച്ചു ഉപരിപഠനമേഖല തെരഞ്ഞെടുക്കാൻ സഹായകരമായിരുന്നു എന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

