യാഥാർഥ്യബോധമോ വിശ്വസനീയതയോ ഇല്ല; പ്രായോഗികമല്ലാത്ത ബജറ്റ്
text_fieldsസംസ്ഥാന സർക്കാറിനുവേണ്ടി ബഹുമാനപ്പെട്ട ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച 2026-27 വർഷത്തെ ബജറ്റ് ഒരുവിധ യാഥാർഥ്യബോധമോ വിശ്വസനീയതയോ പ്രായോഗികതയോ ഇല്ലാത്ത ബജറ്റാണ്. ഇലക്ഷൻ മുമ്പിൽകണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക എന്നല്ലാതെ ബജറ്റിനെ മറ്റൊരു രീതിയിലും സാധാരണക്കാരായ മലയാളികൾക്ക് കാണാൻ സാധിക്കുകയില്ല.
10 വർഷമായി അധികാരത്തിൽ തുടരുന്ന എൽ.ഡി.എഫ് സർക്കാർ എന്തുകൊണ്ട് ഇക്കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇതൊന്നും നടത്തിയില്ല, ജനത്തെ അങ്ങേയറ്റം വിഡ്ഢികളാക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ എനിക്ക് ഏറ്റവും തമാശയായി തോന്നുന്നത് അല്ലെങ്കിൽ ജനങ്ങൾ വെറും വിഡ്ഢികളാക്കുന്നവർക്ക് സമൂഹത്തിൽപെട്ടവർക്ക് പുതിയ ഒരുപാട് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അത് ചെയ്യുമെന്ന് പറഞ്ഞു. എന്നാൽ, ദലിത് സമൂഹത്തിലുള്ള 19,000ലധികം ദലിത് വിദ്യാർഥികൾക്ക് കൊടുക്കേണ്ട ഗ്രാൻഡ് ഗ്രാൻഡ് കൊടുക്കുന്നില്ല.
കേന്ദ്ര ഗവൺമെന്റിന് അങ്ങേയറ്റം കുറ്റപ്പെടുത്തുന്ന ഈ ബജറ്റിൽ യാഥാർഥ്യബോധമില്ലാത്തതാണ് യു.പി.എ ഗവൺമെന്റ് കേന്ദ്രത്തിൽ ഭരിച്ചപ്പോൾ അവരുടെ പത്തുവർഷംകൊണ്ട് സംസ്ഥാന സർക്കാറിന് കൊടുത്തത് 72,000 കോടിയുടെ ധനസഹായമാണ്. എന്നാൽ, കഴിഞ്ഞ പത്തുവർഷമായി ഇന്ത്യ ഗവർമെന്റ് മോദി സർക്കാർ ഇതുവരെ കൊടുത്തിരിക്കുന്നത് മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിലധികം കോടിയുടെ ധനസഹായമാണ്. ഈ ബജറ്റ് സാധാരണക്കാരായ മലയാളികളെ വെല്ലുവിളിക്കുകയും വിഡ്ഢികളാക്കുകയും ചെയ്യുന്ന ഒരു ബജറ്റ് മാത്രമാണ്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഇടതുപക്ഷ ജനാധിപത്യം ഒരു കാര്യം പറയുന്നു കേരളത്തിലെ ജനങ്ങൾ നിങ്ങൾ വിചാരിക്കുന്നതുപോലെ വിഡ്ഢികൾ അല്ല, ഇനിയും നിങ്ങൾക്ക് കേരളത്തിലെ ജനതയെ കബളിപ്പിച്ച് മുന്നോട്ടുപോകാൻ സാധിക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

