Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ്കാ​രി​ക, ക​ലാ...

സാം​സ്കാ​രി​ക, ക​ലാ മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യം; കെ.​എം. തോ​മ​സ് ഇ​നി നാ​ട്ടി​ലേ​ക്ക്

text_fields
bookmark_border
സാം​സ്കാ​രി​ക, ക​ലാ മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യം; കെ.​എം. തോ​മ​സ് ഇ​നി നാ​ട്ടി​ലേ​ക്ക്
cancel
camera_alt

കെ.​എം. തോ​മ​സ്

മ​നാ​മ: ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ക​ലാ മേ​ഖ​ല​യി​ൽ സ്വ​ന്തം പേ​ര് എ​ഴു​തി​ച്ചേ​ർ​ത്ത നീ​ണ്ട 42 വ​ർ​ഷ​ത്തി​നു​ശേ​ഷം കെ.​എം. തോ​മ​സ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. കൊ​ല്ലം പ​ള്ളി​മു​ക്കി​ൽ​നി​ന്ന് പ​വി​ഴ​ദ്വീ​പി​ന്റെ സ്നേ​ഹം തേ​ടി അ​ദ്ദേ​ഹ​മെ​ത്തി​യ​ത് 1981ലാ​ണ്. അ​ന്നു​മു​ത​ൽ വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ എ​ല്ലാ രം​ഗ​ത്തും വി​പു​ല​മാ​യ സു​ഹൃ​ദ് ബ​ന്ധ​ത്തി​നു​ട​മ​യാ​കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.

രോ​ഗി​ക​ളാ​യ പ്ര​വാ​സി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യും അ​വ​ർ​ക്ക് സ​ഹാ​യം സ്വ​രൂ​പി​ച്ച​യ​ക്കു​ന്ന​തി​ലു​മെ​ല്ലാം അ​ദ്ദേ​ഹം മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. പ്ര​വാ​സ ജീ​വി​ത​ത്തി​ന്റെ വി​ര​സ​ത​യ​ക​റ്റാ​ൻ ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​മേ​ജു​ക​ൾ ചേ​ർ​ത്തു​വെ​ച്ച ആ​ൽ​ബ​ങ്ങ​ളും പ​ത്ര​ക്ക​ട്ടി​ങ്ങു​ക​ളു​ടെ ശേ​ഖ​ര​വും സ്റ്റാ​മ്പു​ക​ളു​ടെ ക​ല​ക്ഷ​നു​മെ​ല്ലാ​മാ​യി ആ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക​റെ​ക്കോ​ഡ് എ​ന്ന ല​ക്ഷ്യം​വെ​ച്ച് ചി​ട്ട​യാ​യി ന​ട​ന്നു. മ​ക​ന്റെ ഓ​രോ മാ​സ​ത്തെ​യും വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തു​ന്ന ഫോ​ട്ടോ​ക​ളു​ടെ ശേ​ഖ​രം കു​ടും​ബ​വൃ​ത്ത​ങ്ങ​ളി​ൽ അ​പൂ​ർ​വ​ത സൃ​ഷ്ടി​ച്ചു.

ക​വി​ത​യും ക​ഥ​യും ഹാ​സ്യ ഭാ​വ​ന​ക​ളും ന​ർ​മ​മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി​രു​ന്നു മ​റ്റൊ​രു ലോ​കം. ‘മൈ​ഡി​യ​ർ മൊ​ബൈ​ൽ’ എ​ന്ന പേ​രി​ൽ സാ​ഹി​ത്യ​സൃ​ഷ്ടി​ക​ൾ പു​സ്ത​ക​മാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന്റെ പേ​ജു​ക​ളെ പ​ല​പ്പോ​ഴും അ​ച്ചാ​യ​ൻ ക​വി​ത​ക​ൾ അ​ല​ങ്ക​രി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ബാ​ല​കൃ​ഷ്ണ ഷെ​ട്ടി പ​ങ്കെ​ടു​ത്ത എ​ല്ലാ പ​രി​പാ​ടി​ക​ളു​ടെ​യും പ​ത്ര​ക​ട്ടി​ങ്ങു​ക​ള​ട​ങ്ങി​യ ആ​ൽ​ബം മെ​മ്മ​റീ​സ് ഇ​ൻ ബ​ഹ്റൈ​ൻ എ​ന്ന പേ​രി​ൽ അ​ദ്ദേ​ഹ​ത്തി​ന് സ​മ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇ​ക്കാ​ല​ത്തി​നി​ട​ക്ക് ത​നി​ക്കും മ​ക്ക​ൾ​ക്കും ല​ഭി​ച്ച ക്രി​സ്മ​സ് കാ​ർ​ഡു​ക​ൾ ഒ​ന്നു​പോ​ലും ന​ഷ്ട​പ്പെ​ടാ​തെ മാ​റ്റാ​രു ആ​ൽ​ബ​മാ​ക്കി.

മ​ഞ്ജ​രി പ​ബ്ലി​ക്കേ​ഷ​ൻ​സ് പു​റ​ത്തി​റ​ക്കി​യ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക​ത്തി​ൽ ത​ന്റെ ക​വി​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. 3500 ല​ധി​കം ക​വി​ത​ക​ളു​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ഈ ​പു​സ്ത​കം ഇ​തി​ന​കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​ക്ക​ഴി​ഞ്ഞു. ജൂ​ൺ ര​ണ്ടി​ന് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന കെ.​എം. തോ​മ​സ് യാ​ത്ര​യ​യ​പ്പു​ക​ളു​ടെ തി​ര​ക്കി​ലാ​ണ്. ബി.​കെ.​എ​സ്.​എ​ഫി​ന്റെ യാ​ത്ര​യ​യ​പ്പ് ഇ​ന്ന് മ​നാ​മ കെ.​സി​റ്റി സെ​ൻ​ട്ര​ൽ ഹാ​ളി​ൽ വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Returne From Bahrain
News Summary - Lack of presence in the cultural and artistic sector; K.M. Thomas now to the country
Next Story