Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎംബസി ഓപണ്‍ ഹൗസ്:...

എംബസി ഓപണ്‍ ഹൗസ്: ശംബളവും ആനുകൂല്യവും മുടങ്ങിയ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങും

text_fields
bookmark_border
എംബസി ഓപണ്‍ ഹൗസ്: ശംബളവും ആനുകൂല്യവും മുടങ്ങിയ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങും
cancel

മനാമ: രണ്ടുമാസമായി ശമ്പളം മുടങ്ങുകയും നാട്ടില്‍ നിന്ന് വാഗ്ധാനം ചെയ്ത ആനുകൂല്യങ്ങള്‍ ലഭിക്കാതെ ദുരിതമനുഭവിക്കുകയും ചെയ്ത 47 തൊഴിലാളികള്‍ എംബസിയിലത്തെി. ഇന്നലെ നടന്ന ഓപണ്‍ ഹൗസിലാണ് ഇവര്‍ കൂട്ടമായി എത്തിയത്. 
ഇന്ത്യയില്‍ നിന്ന് റിക്രൂട്ടിങ് ഏജന്‍സി വഴിയാണ് ഇവര്‍  ബഹ്റൈനിലെ നിര്‍മാണ കമ്പനിയിലത്തെിയത്. കമ്പനി അധികൃതര്‍ ശംബളവും ആനുകൂല്യങ്ങളും നല്‍കാതെ പറഞ്ഞുവിട്ടെന്ന പരാതിയുമായി യു.പി,ബിഹാര്‍,രാജസ്ഥാന്‍ സ്വദേശികളാണ് ഓപണ്‍ ഹൗസില്‍ എത്തിയത്. മനാമയിലെ ഒരു കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. നിര്‍മാണ രംഗത്തേക്ക് എന്നാണ് പറഞ്ഞിരുന്നതെങ്കിലും മറ്റ് പല തൊഴിലുകള്‍ക്ക് തങ്ങളെ അയച്ചതായും ഇവര്‍ക്ക് പരാതിയുണ്ട്.120 ദിനാര്‍ പ്രതിമാസശമ്പളം എന്ന വ്യവസ്ഥ ഉടമകള്‍ ലംഘിക്കുകയും താമസം, ഭക്ഷണം എന്നിവക്കുള്ള പണം ശമ്പളത്തില്‍ നിന്ന് കുറക്കുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. 
കഴിഞ്ഞ രണ്ടു മാസമായി ശമ്പളവും നല്‍കിയിട്ടില്ല. ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ ജോലിയില്ലാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചുപോകാനാണ് മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്. ഇതിനിടെ, മാനേജ്മെന്‍റുമായി അടുപ്പമുള്ള ഒരു വിഭാഗം തൊഴിലാളികളും പരാതി ഉയര്‍ത്തിയവരെ ദ്രോഹിക്കാന്‍ തുടങ്ങി. താമസ സ്ഥലത്ത് തുടരാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കാനായി ഇവരുടെ നേതൃത്വത്തില്‍ ബ്ളാങ്കറ്റും കിടക്കയും മറ്റും എടുത്തുകൊണ്ടുപോകുന്ന സ്ഥിതിയുമുണ്ടായി. ബസിനുവരാനുള്ള പണം പോലുമില്ലാത്തതിനാല്‍ സനദിലെ അക്കമഡേഷനില്‍ നിന്ന് നടന്നാണ് തൊഴിലാളികള്‍ എംബസിയില്‍ എത്തിയത്.എംബസി ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനെ തുടര്‍ന്ന് തൊഴിലാളികളുടെ പാസ്പോര്‍ടുകള്‍ കമ്പനി ഹാജരാക്കിയിട്ടുണ്ട്. ഈ അവസ്ഥയില്‍ ഇവിടെ തുടരാന്‍ താല്‍പര്യമില്ളെന്നാണ് തൊഴിലാളികള്‍ എംബസിയെ അറിയിച്ചത്. തുടര്‍ന്ന്, ഇവര്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് അനുവദിക്കാന്‍ എംബസി തീരുമാനിച്ചു. മൊത്തം 51പേര്‍ക്കാണ് ടിക്കറ്റ് നല്‍കുക. ഇതില്‍ നാലുപേരുടെ പാസ്പോര്‍ട് കൂടി കിട്ടാനുള്ളതായി അറിയുന്നു. ദീപാവലിക്ക് മുമ്പേ തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയക്കാനായിരുന്നു എംബസി ആലോചിച്ചതെങ്കിലും ഫൈ്ളറ്റ് ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ തിങ്കളാഴ്ചയായിരിക്കും ഇവര്‍ മടങ്ങുക. എല്ലാവര്‍ക്കും ഡല്‍ഹിയിലേക്കാണ് ടിക്കറ്റ്. മടങ്ങുന്നതുവരെയുള്ള ഭക്ഷണവും മറ്റും ഐ.സി.ആര്‍.എഫിന്‍െറ നേതൃത്വത്തില്‍ നല്‍കുമെന്ന് സെക്രട്ടറി അരുള്‍ ദാസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വിവിധ പ്രശ്നങ്ങളുമായി മറ്റു ചിലരും ഓപണ്‍ ഹൗസില്‍ എത്തിയിരുന്നു. ഇതില്‍ ചില പരാതികള്‍ എംബസി അഭിഭാഷകയുടെ പരിഗണനക്ക് വിട്ടു.
 ചിലരോട് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വീണ്ടും എംബസിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയെ കൂടാതെ ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ, ലേബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍, ഐ.സി.ആര്‍. എഫ് ചെയര്‍മാന്‍ ഭഗവാന്‍ അസര്‍പോട്ട, അഡ്വ.മാധവന്‍ കല്ലത്ത് തുടങ്ങിയവരും ഓപണ്‍ ഹൗസില്‍ സന്നിഹിതരായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Labour salry
Next Story