തൊഴിൽ, മാനവ വിഭവശേഷി വികസനം ജി.സി.സി രാജ്യങ്ങൾ യോജിച്ച നീക്കത്തിന്
text_fieldsബഹ്റൈൻ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാനും ജി.സി.സി ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് കൗൺസിൽ എക്സിക്യൂട്ടിവ് ബ്യൂറോ ഡയറക്ടർ ജനറൽ ഡോ. അമർ ബിൻ മുഹമ്മദ് അൽ ഹജേരിയും കൂടിക്കാഴ്ച നടത്തുന്നു
മനാമ: തൊഴിൽ, മാനവ വിഭവശേഷി മേഖലകളിൽ യോജിച്ച പരിശ്രമത്തിലൂടെ നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് ജി.സി.സി രാജ്യങ്ങൾ. ബഹ്റൈനിൽ നടക്കാനിരിക്കുന്ന ജി.സി.സി തൊഴിൽ മന്ത്രിമാരുടെ ഒമ്പതാമത് കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഈ യോഗത്തിന്റെ അജണ്ടയിലെ വിഷയങ്ങൾ ബഹ്റൈൻ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാനും ജി.സി.സി ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് കൗൺസിൽ എക്സിക്യൂട്ടിവ് ബ്യൂറോ ഡയറക്ടർ ജനറൽ ഡോ. അമർ ബിൻ മുഹമ്മദ് അൽ ഹജേരിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ജി.സി.സി രാജ്യങ്ങളുടെ യോജിച്ച പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഹുമൈദാൻ ചൂണ്ടിക്കാട്ടി.
വിജയകരമായ അനുഭവങ്ങൾ പരസ്പരം കൈമാറേണ്ടതുണ്ട്. ജി.സി.സി തൊഴിൽ വിപണികളിൽ വൈദഗ്ധ്യമുള്ളവരെ വാർത്തെടുക്കുന്നതിൽ ശ്രദ്ധ വേണം. മാറുന്ന കാലഘട്ടത്തിനനുസരിച്ച് തൊഴിൽ മേഖലയിലും ആധുനീകരണം നടപ്പാക്കണം. പൗരന്മാരുടെ പുനരധിവാസത്തിലും വിവിധ മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ബഹ്റൈൻ താൽപര്യമെടുക്കുന്നതിൽ ഡോ. അൽ ഹജേരി സംതൃപ്തി രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.