Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി പ്ര​തി​നി​ധി​ക​ളു​മാ​യി തൊ​ഴി​ല്‍ മ​ന്ത്രി ച​ര്‍ച്ച ന​ട​ത്തി

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി പ്ര​തി​നി​ധി​ക​ളു​മാ​യി തൊ​ഴി​ല്‍   മ​ന്ത്രി ച​ര്‍ച്ച ന​ട​ത്തി
cancel
camera_alt

അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി പ്ര​തി​നി​ധി​ക​ളു​മാ​യി തൊ​ഴി​ല്‍, സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഓൺലൈനിൽ ച​ര്‍ച്ച ന​ട​ത്തുന്നു

മ​നാ​മ: അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി പ്ര​തി​നി​ധി​ക​ളു​മാ​യി തൊ​ഴി​ല്‍, സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ച​ര്‍ച്ച ന​ട​ത്തി. ഓ​ണ്‍ലൈ​നി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ന് ബ​ഹ്റൈ​ന്‍ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജ് വ​ഴി സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ മേ​ഖ​ല​ക​ളി​ല്‍ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി നാ​ണ​യ​നി​ധി അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ ബ​ഹ്റൈ​ന്‍ കൈ​വ​രി​ച്ച നേ​ട്ടം ശ്ര​ദ്ധേ​യ​മാ​ണ്. തൊ​ഴി​ല്‍ വി​പ​ണി​യു​ടെ സു​സ്ഥി​ര​ത​ക്കു​വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും സം​ഘം പ്ര​ശം​സി​ച്ചു. കോ​വി​ഡാ​ന​ന്ത​ര പ്ര​വ​ര്‍ത്ത​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. കോ​വി​ഡാ​ന​ന്ത​ര പ്ര​വ​ര്‍ത്ത​ന പ​ദ്ധ​തി​ക​ളും അ​തു വ​ഴി​യു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. 2019ല്‍ ​ഹ​മ​ദ് രാ​ജാ​വ് പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക പാ​ക്കേ​ജ് വ​ഴി 4.5 ബി​ല്യ​ണ്‍ ദീ​നാ​റാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

ത​ദ്ദേ​ശീ​യ തൊ​ഴി​ല്‍ ശ​ക്തി​ക്കും തൊ​ഴി​ല്‍ വി​പ​ണി​ക്കും ഇ​തു വ​ലി​യ ഉ​ണ​ര്‍വേ​കു​ക​യു​ണ്ടാ​യി. സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ടു​ന്ന​തി​നും ഇ​തു സ​ഹാ​യ​ക​മാ​യി. വി​ദ്യാ​ഭ്യാ​സ​ത്തി​നും ല​ഭ്യ​മാ​കു​ന്ന തൊ​ഴി​ലി​നു​മി​ട​യി​ലു​ള്ള വി​ട​വ് നി​ക​ത്താ​ന്‍ പ​രി​ശീ​ല​നം വ​ഴി സാ​ധ്യ​മാ​കു​മെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. തൊ​ഴി​ല​ന്വേ​ഷ​ക​ര്‍ക്ക് മി​ക​ച്ച ഇ​ട​ങ്ങ​ളാ​യി സ്വ​കാ​ര്യ മേ​ഖ​ല മാ​റു​െ​ന്ന​ന്ന​തും ശു​ഭ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labor MinisterInternational Monetary Fund
News Summary - Labor Minister holds talks with representatives of International Monetary Fund
Next Story