ശമ്പള കുടിശ്ശികയും ഇൻഡെമിനിറ്റിയും നൽകിയില്ല; പ്രവാസി എൻജിനീയർക്ക് 9,000 ദിനാർ നൽകാൻ വിധിച്ച് ലേബർ ഹൈകോടതി
text_fieldsമനാമ: ശമ്പള കുടിശ്ശികക്കും ഇൻഡെമിനിറ്റിക്കുമായി നിയമപോരാട്ടം നടത്തിയ പ്രവാസി എൻജിനീയർക്ക് 9,000 ദിനാർ നൽകണമെന്ന് ലേബർ ഹൈകോടതി ഉത്തരവ്. ജോലി ചെയ്ത അവസാനമാസത്തെ ശമ്പളം, എടുക്കാത്ത അവധിക്ക് പകരമായുള്ള പണം, വിരമിക്കൽ ആനുകൂല്യങ്ങൾ, തിരികെ പോകാനുള്ള വിമാന ടിക്കറ്റ് നിരക്ക് എന്നിവ ഉൾപ്പെടെ 9,000 ബഹ്റൈൻ ദീനാർ തൊഴിലുടമ നൽകണമെന്നാണ് ഉത്തരവ്. ഇതിനുപുറമെ, കമ്പനിയിൽ ജോലി പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ്, ഹർജിക്കാരന് കേസ് നടത്താനുണ്ടായ നിയമപരമായ ചെലവുകൾ എന്നിവയും നൽകണം.
2015ൽ 1200 ബഹ്റൈൻ ദീനാർ പ്രതിമാസ ശമ്പളത്തിലാണ് പ്രവാസി എൻജിനീയറായി ഈ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. 2024ൽ തൊഴിൽ കരാർ അവസാനിച്ചെങ്കിലും അവസാനമാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കമ്പനി തയാറായില്ല. ഇതിനെത്തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. തൊഴിലുടമ 950 ബഹ്റൈൻ ദീനാറാണ് ശമ്പളമെന്നും എല്ലാ ആനുകൂല്യങ്ങളും നൽകിയിരുന്നതായും കോടതിയിൽ വാദിച്ചെങ്കിലും അന്വേഷണത്തിൽ കമ്പനി പറഞ്ഞത് കളവാണെന്ന് തെളിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

