തൊഴിൽ കോടതി വിധികൾ ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ നടപ്പാക്കുന്നു -നീതിന്യായ മന്ത്രി
text_fieldsമന്ത്രി നവാഫ് അൽ മാആവ്ദ
മനാമ: രാജ്യത്തെ തൊഴിൽ കോടതി വിധികൾ ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ നടപ്പാക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രി നവാഫ് അൽ മആവ്ദ അറിയിച്ചു. 2022 ഡിസംബറിലെ തൊഴിൽ നിയമനിർമാണത്തിനു ശേഷം ഇതുവരെ 5800ലധികം കേസുകൾ നിയമ സംവിധാനങ്ങളിലൂടെ കടന്നുവന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതിനിധി സഭയിൽ ബസ്മ മുബാറക്കിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. കേസുകളിൽ 4924 എണ്ണത്തിൽ അന്തിമ തീർപ്പ് കൽപിച്ചിട്ടുണ്ട്. ബാക്കി 925 എണ്ണം കോടതികളുടെ പരിഗണനയിലാണ്. ശരാശരി കേസുകൾ മൂന്നു മാസത്തിനുള്ളിൽ തീർപ്പാക്കിയിട്ടുണ്ട്. കേസ് കൊടുക്കുന്നതോ നേരിടുന്നതോ ആരായാലും ഉന്നയിക്കുന്ന അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും അടിസ്ഥാനത്തിലാണ് വിധിന്യായങ്ങൾ വരുന്നത്. കക്ഷികളുടെ ഐഡന്റിറ്റിയോ പദവിയോ പരിഗണിക്കാതെ അവർ ഉൾപ്പെട്ട നിയമനടപടികളുടെ അടിസ്ഥാനത്തിലാണ് ഓരോ കേസിലും വിധി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

