Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊഴിൽ സമയലംഘനം; 232...

തൊഴിൽ സമയലംഘനം; 232 സൈറ്റുകൾ പൂട്ടിച്ചു

text_fields
bookmark_border
തൊഴിൽ സമയലംഘനം; 232 സൈറ്റുകൾ പൂട്ടിച്ചു
cancel
camera_alt

കെട്ടിടനിർമാണ സ്​ഥലത്തുനിന്നുള്ള ദൃശ്യം (ഫയൽ) 

ദോഹ: വേനൽക്കാലത്തെ ജോലിസമയം സംബന്ധിച്ച നിർദേശം ലംഘിച്ച സ്​ഥാപനങ്ങൾക്കെതിരെ നടപടി. ജൂണിൽ ഇത്തരത്തിലുള്ള 232 വർക്​ സൈറ്റുകൾ അടച്ചുപൂട്ടിയതായി തൊഴിൽമന്ത്രാലയം അറിയിച്ചു. ​

തൊഴിൽ മന്ത്രാലയവും ഭരണനിർവഹണ മന്ത്രാലയും നടത്തിയ തൊഴിലിട പരിശോധനകളിലാണ്​ ചൂടുകാലത്ത്​ സർക്കാർ നിർദേശങ്ങൾ ലംഘിച്ച്​ തൊഴിലാളികളെ കൊണ്ട്​ ജോലി ചെയ്യിച്ച 232 സൈറ്റുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്​.

വേനൽക്കാലത്തെ തൊഴിൽനിയന്ത്രണങ്ങളുമായി ജൂൺ ആദ്യവാരത്തിലാണ്​ മന്ത്രാലയം ഉത്തരവിട്ടത്​. തുറസ്സായ സൈറ്റുകളിൽ രാവിലെ 10 മുതൽ ഉച്ച 3.30 വരെ ജോലിചെയ്യിക്കുന്നതിനാണ്​ നിരോധനം. ഇൗ നിർദേശം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരാണ്​ നടപടി.

മൂന്ന്​ ദിവ​സത്തേക്ക് ഇവരുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. നിയമം ലംഘിച്ച കമ്പനികൾ ഏറെയും വിവി​ധ സൈറ്റുകളിലെ കോട്രാക്​ടിങ്​ സ്​ഥാപനങ്ങളാണ്​. ​തൊഴിലാളികൾക്ക്​ വിശ്രമിക്കാൻ എയർകണ്ടീഷനിങ്​ സൗകര്യമൊരുക്കുക, തണുത്ത വെള്ളം നൽകുക, ചൂടും ഹ്യുമിഡിറ്റിയുംമൂലമുള്ള ആരോഗ്യപ്രശ്​നങ്ങൾ ഒഴിവാക്കാൻ ഇടവേളകളിലായി വിശ്രമിക്കാൻ സമയം നൽകുക എന്നീ നിർദേശങ്ങളുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labor
News Summary - Labor breach; 232 sites closed
Next Story