ലാബ് നാടിന് സമർപ്പിച്ചു
text_fieldsവടകര സി.എച്ച് സെന്ററിന്റെ പുതിയ കെട്ടിടത്തിൽ നിർമിച്ച ഹൈടെക് ലാബിന്റെ ഉദ്ഘാടനച്ചടങ്ങ്
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി, കെ.എം.സി.സി സി.എച്ച് സെന്ററിന്റെ സഹകരണത്തോടെ വടകര സി.എച്ച് സെന്ററിന്റെ പുതിയ കെട്ടിടത്തിൽ നിർമിച്ച ഹൈടെക് ലാബിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ വടകര എം.എൽ.എ കെ.കെ. രമ നാടിന് സമർപ്പിച്ചു.
ലാബിലെ കമ്പ്യൂട്ടർ ഉപകരണങ്ങൾ കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയും എ.സി വടകര മണ്ഡലം കമ്മിറ്റിയുമാണ് നൽകിയത്. നൂതനവും വ്യത്യസ്തവുമായ ഒരുപാട് അടയാളപ്പെടുത്തലുകൾ നടത്തിയ ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ മറ്റൊന്നായി മാറുകയാണ് ഈ ഹൈടെക് ലാബും. ചടങ്ങിൽ കെ.എം.സി.സി ബഹ്റൈൻ ട്രഷറർ റസാഖ് മൂഴിക്കൽ, വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, സെക്രട്ടറി അസ്ലം വടകര, ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, ജില്ല ട്രഷറർ സുഹൈൽ മേലടി, മൂസ ഹാജി ഫദീല, സഹീർ വില്യാപ്പള്ളി, റഷീദ് വാഴയിൽ, പോക്കർ ഹാജി കുരുട്ടി, മൊയ്തു ഹാജി കുരുട്ടി, നജീബ് ക്ലിക്കൊൻ, അലി ഒഞ്ചിയം, ഫാസിൽ അഴിയൂർ, അൻവർ സാലിഹ് വാവാട് എന്നിവർ പങ്കെടുത്തു.

