കെ.വി. ഉസ്താദ് അനുസ്മരണം ഡിസംബർ ഒന്നിന്
text_fieldsപോസ്റ്റർ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി നിർവഹിക്കുന്നു
മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും പ്രഭാഷകനും എഴുത്തുകാരനും എടപ്പാൾ ദാറുൽ ഹിദായ സ്ഥാപക നേതാവുമായിരുന്ന കെ.വി. ഉസ്താദ് അനുസ്മരണവും ദാറുൽ ഹിദായ സംഗമവും ഡിസംബർ ഒന്നിന് വൈകീട്ട് 7.30ന് സമസ്ത മനാമ ഓഡിറ്റോറിയത്തിൽ നടക്കും.
പരിപാടിയിൽ ദാറുൽ ഹിദായ സെക്രട്ടറി പി.വി. മുഹമ്മദ് മൗലവി ഫസലുറഹ്മാൻ, മുനവ്വർ മാണിശ്ശേരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി നിർവഹിച്ചു. ബഹ്റൈൻ സമസ്ത സെക്രട്ടറി എസ്.എം. അബ്ദുൾ വാഹിദ്, കുഞ്ഞിമുഹമ്മദ് ഹാജി, സുലൈമാൻ പറവൂർ, ഹാഫിള് ഷറഫുദ്ദീൻ മുസ്ലിയാർ, അഷറഫ് അൻവരി ചേലക്കര, നൗഫൽ പടിഞ്ഞാറങ്ങാടി, ജാസിർ പള്ളിക്കുന്ന് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

