ബഹ്റൈൻ അംബാസഡറെ കുവൈത്ത് വിദേശകാര്യ മന്ത്രി സ്വീകരിച്ചു
text_fieldsമനാമ: കുവൈത്തിലെ ബഹ്റൈൻ അംബാസഡർ സലാഹ് അലി അൽ മാലികിയെ വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ സ്വീകരിച്ചു. ബഹ്റൈൻ ഇന്റർനാഷനൽ സ്ട്രാറ്റജിക് ആൻഡ് എനർജി സ്റ്റഡീസ് പ്രസിദ്ധീകരിച്ച ‘കുവൈത്ത് വിമോചന സമരങ്ങളിൽ ബഹ്റൈന്റെ പങ്ക്’എന്ന പുസ്തകം അംബാസഡർ മന്ത്രിക്ക് സമ്മാനിച്ചു.
ബഹ്റൈനും കുവൈത്തും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുപോകുന്നതായി വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

