Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2026 6:13 PM IST Updated On
date_range 6 Jun 2026 6:13 PM ISTബഹ്‌റൈൻ ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ബഹ്‌റൈനെ ലക്ഷ്യമിട്ടു ശനിയാഴ്ച ഇറാൻ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ബഹ്‌റൈന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയുടെ നേരിട്ടുള്ള ലംഘനമാണിതെന്ന് കുവൈത്ത് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര സമൂഹം ശത്രുത അവസാനിപ്പിക്കാനും സംഘർഷം തടയാനും തീവ്രമായ ശ്രമങ്ങൾ നടത്തുന്ന ഘട്ടത്തിൽ മേഖലയെ കൂടുതൽ സംഘർഷത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുന്നതാണ് ഈ ആക്രമണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ബഹ്‌റൈന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷ പ്രധാനമാണ്. സുരക്ഷ, പരമാധികാരം, സ്ഥിരത എന്നിവ നിലനിർത്തുന്നതിന് ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികളിലും കുവൈത്ത് പൂർണ്ണ ഐക്യദാർഢ്യം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

