കുവൈത്ത് ദേശീയ ദിനം; ആശംസകളുമായി ഭരണാധികാരികൾ
text_fieldsമനാമ: ദേശീയ ദിനമാഘോഷിക്കുന്ന കുവൈത്തിന് ബഹ്റൈൻ ഭരണാധികാരികൾ ആശംസകൾ നേർന്നു. രാജ്യത്തിന്റെ വളർച്ചക്കും ഉയർച്ചക്കും കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സാധ്യമാകട്ടെയെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ അയച്ച അനുമോദന സന്ദേശത്തിൽ വ്യക്തമാക്കി.
കുവൈത്ത് ജനതയും ബഹ്റൈൻ ജനതയും തമ്മിൽ നിലനിൽക്കുന്ന സാഹോദര്യ, സ്നേഹ ബന്ധം കൂടുതൽ ശക്തമായി തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. എല്ലാ മേഖലകളിലും ഉത്തരോത്തരം പുരോഗതിയും വളർച്ചയും നേടി മുന്നോട്ടു കുതിക്കാനും കുവൈത്തിന് സാധിക്കട്ടെയെന്നും ആശംസാ സന്ദേശത്തിൽ ഭരണാധികാരികൾ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

