ബഹ്റൈൻെറ വളർച്ചയിൽ ജനങ്ങളുടെ പങ്ക് പ്രധാനം -പ്രധാനമന്ത്രി
text_fieldsമനാമ: ബഹ്റൈെൻറ വളർച്ചയിലും സമൃദ്ധിയിലും ജനതയുടെ ദേശസ്നേഹവും അർപ്പണ മനോഭാവവും മുഖ്യകാരണമാണെന്ന് പ്ര ധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അഭിപ്രായപ്പെട്ടു. ഗുദൈബിയ കൊട്ടാരത്തിൽ തന്നെ സന്ദർശിച്ച രാജകുടുംബാംഗങ്ങളെയും മുതിർന്ന ഒൗദ്യോഗിക വ്യക്തിത്വങ്ങളെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിൽ ഉടനീളമുള്ള നാഗരികത സംസ്ക്കാരത്തേയും പൈതൃകത്തെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സന്ദർശകരെ ഉണർത്തി.
പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പഴയ സ്ഥലങ്ങൾ വികസിപ്പിക്കാനുള്ള ഗവർമെൻറിെൻറ താൽപര്യത്തെയും വിശദീകരിച്ചു. ബഹ്റൈനിെൻറ സമ്പന്നമായ നാഗരിക സാംസ്കാരിക പൈതൃകത്തിനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ബഹ്റൈനിലെ എല്ലാ സ്ഥലങ്ങൾക്കും മഹത്തായ ചരിത്രവും സാംസ്ക്കാരികവുമായ അഗാധ വേരുകളുണ്ട്. മൂല്യങ്ങളും പാരമ്പര്യങ്ങളും മുറുകെ പിടിക്കാനുള്ള ബഹ്‌റൈൻ ജനതയുടെ താൽപ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

