കുവൈത്ത് ഇന്നൊവേഷൻ അവാർഡ് ബഹ്റൈന് മികവ്
text_fieldsകുവൈത്ത് ക്രിയേറ്റിവിറ്റി അവാർഡ് ബഹ്റൈൻ മുനിസിപ്പാലിറ്റി, അഗ്രികൾചറൽ മന്ത്രാലയത്തിന്റെ അധികൃതർ സ്വീകരിക്കുന്നു
മനാമ: കുവൈത്ത് ഏർപ്പെടുത്തിയ ഇന്നൊവേഷൻ അവാർഡിന് ബഹ്റൈൻ അർഹമായി. മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിനാണ് സാമൂഹിക പങ്കാളിത്ത അവാർഡ് ലഭിച്ചത്. മന്ത്രാലയം നടപ്പാക്കിയ വനവത്കരണ പദ്ധതിയാണ് നേട്ടത്തിന് കാരണമായത്. മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ മുനിസിപ്പൽകാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ അവാർഡ് ഏറ്റുവാങ്ങി.
ഇത്തരമൊരു നേട്ടത്തിന് കാരണം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ വികസന കാഴ്ചപ്പാടുകളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയും ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ കൃത്യമായ ഫോളോഅപ് കൊണ്ടാണെന്ന് മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് വ്യക്തമാക്കി. ഇവരാണ് ഈ നേട്ടത്തിന്‍റെ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണാധികാരികൾക്ക് പ്രത്യേകം ഇതിനായി നന്ദി അറിയിക്കുകയും ചെയ്തു. മന്ത്രാലയത്തിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പദ്ധതിയുമായി പല തലത്തിലും സഹകരിച്ച ഏവർക്കും അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

