കുവൈത്ത് അത്യാഹിതം; ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അനുശോചിച്ചു
text_fieldsഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിച്ച
അനുശോചനയോഗം
മനാമ: കുവൈത്തിലെ മംഗഫിലെ നാസർ അൽ ബദ്ധ ട്രേഡിങ് കമ്പനിയിലുണ്ടായ അത്യാഹിതത്തിൽ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിൽപ്പെട്ട തിരുവല്ല മേപ്രാൽ തോമസ് ഉമ്മൻ, പന്തളം മുടിയൂർക്കോണം ആകാശ് എസ്. നായർ, കോന്നി അട്ടച്ചാക്കൽ സജു വർഗീസ്, പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പി.വി മുരളീധരൻ നായർ, മല്ലപ്പള്ളി കീഴ് വായ്പൂര് സിബിൻ ടി. എബ്രഹാം എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
കമ്പനി അധികാരികളും കേന്ദ്ര - സംസ്ഥാന സർക്കാറുകളും മരണപ്പെട്ട ആളുകളുടെ കുടുംബത്തെ സഹായിക്കാനും, കുടുംബത്തിലെ അർഹതപ്പെട്ട ആളുകൾക്ക് തൊഴിൽ നൽകാനും തയാറാകണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ മരണപ്പെട്ട ആളുകളുടെ ഭവനം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം സന്ദർശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

