Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈന്‍-കുവൈത്ത്​...

ബഹ്‌റൈന്‍-കുവൈത്ത്​ സഹകരണം ശക്തമായി മുന്നോട്ടുപോകും -പ്രധാനമന്ത്രി

text_fields
bookmark_border
ബഹ്‌റൈന്‍-കുവൈത്ത്​ സഹകരണം ശക്തമായി മുന്നോട്ടുപോകും -പ്രധാനമന്ത്രി
cancel

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അസിസ്​റ്റൻറ്​ അണ്ടര്‍ സെക്രട്ടറി ശൈഖ്​ സാലിം നവാഫ് അല്‍അഹമ്മദ് അല്‍സബാഹ് സന്ദർശിച്ചു. ഗുദൈബിയ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്​ച നടന്നത്​. കുവൈത്ത്​ അമീറി​​​െൻറ ആശംസകൾ അസിസ്​റ്റൻറ്​ അണ്ടര്‍ സെക്രട്ടറി പ്രധാനമന്ത്രിക്ക്​ കൈമാറി. ഗൾഫ്​ രാജ്യങ്ങളുടെ ​െഎക്യത്തിനായി കുവൈത്ത്​ അമീറി​​​െൻറ നേതൃത്വത്തിൽ നടത്തുന്ന പരിശ്രമങ്ങളെ പ്രധാനമന്ത്രി എടുത്തുപറയുകയും അഭിനന്ദിക്കുകയും ചെയ്​തു. ബഹ്​റൈനും കുവൈത്തുമായി നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഉൗഷ്​മള ബന്​ധത്തെ കുറിച്ച​ും വിലയിരുത്തലുകൾ ഉണ്ടായി. ആഭ്യന്തരമന്ത്രി ലഫ്റ്റ്‌നൻറ്​ ജനറല്‍ ശൈഖ്​ റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫയുമായും ​ശൈഖ്​ സാലിം നവാഫ് കൂടിക്കാഴ്​ച നടത്തി.ആഭ്യന്തര മന്ത്രിയുമായുള്ള കൂടികാഴ്​ചയിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്​ധത്തെയും സൗഹൃദത്തെയും വിലയിരുത്തുകയും കൂടുതൽ സഹകരണം വിവിധ മേഖലകളിൽ മുന്നോട്ട്​ കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-bahrain-gulf news
Next Story