കുവൈത്തിൽ നിന്നെത്തിയ പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും കിരീടാവകാശിയെയും സന്ദർശിച്ചു

  • ക​ുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തി​െൻറ പുതിയ ടെർമിനലി​െൻറ ഉദ്​ഘാടനത്തി​നുശേഷം ബഹ്​റൈനിലേക്ക്​ പുറപ്പെട്ട  വിമാനത്തിൽ ഉണ്ടായിരുന്നവരാണ്​ കൂടികാഴ്​ചക്ക്​ എത്തിയത്​

07:45 AM
09/08/2018

മനാമ: ക​ുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തി​​​െൻറ പുതിയ യാത്രാടെർമിനലി​​​െൻറ ഉദ്​ഘാടനത്തി​നുശേഷം ആദ്യമായി ബഹ്​റൈനിലേക്ക്​ പുറപ്പെട്ട  വിമാനത്തിൽ ഉൾപ്പെ​ട്ട പ്രമുഖർ ബഹ്​റൈനിൽ  പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരെ  സന്ദർശിച്ചു. ഗുദൈബിയ പാലസിലാണ്​ സംഘം പ്രധാനമന്ത്രിയെ കണ്ടത്​. സംഘത്തിൽ ഗവൺമ​​െൻറ്​, മാധ്യമ പ്രമുഖർ ഉൾപ്പെട്ടിരുന്നു.  

റിഫ പാലസിൽ എത്തിയ സന്ദർശകരെ കിരീടാവകാശി പ്രിൻസ്​ സൽമാൻ സ്വീകരിച്ചു. കുവൈത്ത്​ ധനകാര്യ മന്ത്രി ഡോ.നയഫ്​ അഇ ഹജ്​റാഫ്​, ഭവന ​സേവന മന്ത്രി ഡോ.ജെനൻ മോഹ്​സൻ ഹസൻ റമദാൻ, കുവൈത്ത്​ വ്യോമമേഖലയിലെ പ്രധാന ഉദ്യോഗസ്ഥർ, ബഹ്​റൈൻ ധനകാര്യമന്ത്രി ശൈഖ്​ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ, ബഹ്​റൈൻ ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി കമാൽ ബിൻ അഹ്​മദ്​ മുഹമ്മദ്​ തുടങ്ങിയവർ കൂടികാഴ്​ചയിൽ സംബന്​ധിച്ചു. കുവൈത്ത്​ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ ഉദ്​ഘാടനം ചെയ്​തതിനെ കിരീടാവകാശി അഭിനന്ദിച്ചു.

കുവൈത്തി​​​െൻറ ​ വ്യേമാ വികസന രംഗത്ത്​ പുതിയ​ നേട്ടമായി ഇത്​ അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണെന്നും അ​ദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുളള ദൃഡകരമായ ബന്​ധത്തി​​​െൻറ ഭാഗമായാണ്​ ഉദ്​ഘാടനത്തിനുശേഷം ആദ്യ ​​ൈഫ്ലറ്റ്​ ബഹ്​റൈനിലേക്ക്​ എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത്​ പ്രതിനിധി സംഘം ബഹ്​റൈൻ ഭരണാധികാരികൾക്ക്​ കൂടിക്കാഴ്​ചയിൽ നന്ദി അറിയിക്കുകയ​ും ചെയ്​തു. 

Loading...
COMMENTS