കുടുംബസൗഹൃദ വേദി സമൂഹ നോമ്പുതുറ 21ന്
text_fieldsകുടുംബസൗഹൃദ വേദി സമൂഹ നോമ്പുതുറ പോസ്റ്റർ കൈമാറുന്നു
മനാമ: കുടുംബ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ 21ന് നടക്കും. സംഘടനയുടെ ചാരിറ്റി കൺവീനറായ സയ്ദ് ഹനീഫയെ കൺവീനറായി ചുമതലപ്പെടുത്തി. ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിപുലമായ കമ്മിറ്റി ഉണ്ടാക്കി.
ഇഫ്താർ പോസ്റ്റർ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന്, സൗഹൃദവേദി പ്രസിഡന്റ് സിബി കൈതാരത്ത് കൈമാറി. സെക്രട്ടറി അജി പി. ജോയി, ട്രഷറർ ഷാജി പുതുക്കുടി, കൺവീനർ സെയ്ദ് ഹനീഫ, കോഓഡിനേറ്റർ അൻവർ നിലമ്പൂർ, രക്ഷാധികാരി അജിത്ത് കണ്ണൂർ, മോനി ഓടിക്കണ്ടത്തിൽ, ജേക്കബ് തെക്കുതോടിൽ, ഇ.വി. രാജീവൻ, വനിതാ വിങ് പ്രസിഡന്റ് മുനീന മൻഷീർ, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

