നാലു പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിടപറഞ്ഞ് കുട്ട്യാലി
text_fieldsമനാമ: നാലു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിടനൽകി വി. കുട്ട്യാലി നാട്ടിലേക്ക് മടങ്ങുന്നു. ജീവിത സ്വപ്നങ്ങളുമായി ബഹ്റൈനിൽ കപ്പലിറങ്ങിയ കുട്ട്യാലി ഏറെ അനുഭവങ്ങളുടെ സമ്പാദ്യവുമായാണ് നവംബർ 18ന് നാട്ടിലേക്ക് തിരിച്ചുപോകുന്നത്.
കോഴിക്കോട് മേപ്പയൂർ കീഴ്പയ്യൂർ മണപ്പുറംമുക്ക് സ്വദേശിയായ കുട്ട്യാലി ബന്ധു മുഖേനയാണ് പതിറ്റാണ്ടുകൾക്കു മുമ്പ് ബഹ്റൈനിലെ പ്രവാസ ഭൂമിയിൽ എത്തിയത്. മുബൈയിൽനിന്ന് കപ്പലിലായിരുന്നു ബഹ്റൈനിലേക്കുള്ള യാത്ര. 12 ദിവസംകൊണ്ടാണ് ഇവിടെ എത്തിയതെന്ന് അദ്ദേഹം ഒാർമിക്കുന്നു. പ്രവാസ ജീവിതത്തിെല 36 വർഷവും ബി.ഡി.എഫിലായിരുന്നു ജോലി. അവിടത്തെ ജോലി അവസാനിപ്പിച്ചാണ് നാട്ടിലേക്ക് തിരിച്ചുപോകുന്നത്.
റിഫയിലാണ് പ്രവാസ ജീവിതത്തിന് തുടക്കമിട്ടത്. അന്ന് ഏതാനും ചെറിയ കെട്ടിടങ്ങൾ മാത്രമുണ്ടായിരുന്ന റിഫയാണ് ഇദ്ദേഹത്തിെൻറ മനസ്സിൽ. കാലങ്ങൾ കടന്നുപോയപ്പോൾ വലിയ നഗരങ്ങൾ ഉദയം ചെയ്യുന്നതിന് അദ്ദേഹം സാക്ഷിയായി. ചെറിയ കെട്ടിടങ്ങളുടെ സ്ഥാനത്ത് അംബരചുംബിയായ കെട്ടിടങ്ങൾ വന്നു. അങ്ങനെ, ബഹ്റൈെൻറ വികസനത്തിനൊപ്പം നടക്കുകയായിരുന്നു അദ്ദേഹം. ആദ്യ കാലത്ത് ഇന്ത്യക്കാരും പാകിസ്താനികളുമായിരുന്നു കൂടുതലുമെന്ന് അദ്ദേഹം ഒാർക്കുന്നു. പിന്നീടാണ് ബംഗ്ലാദേശികൾ എത്തിത്തുടങ്ങിയത്.
ജോലിക്കിടയിൽ സാമൂഹിക പ്രവർത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തി. കെ.എം.സി.സി റിഫ മേഖല കമ്മിറ്റിയുടെ വൈസ് പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.ഇത്രയും കാലം അന്നം തന്ന നാടിനെ വിട്ടുപോകുേമ്പാൾ പ്രയാസമുണ്ടെന്ന് കുട്ട്യാലി പറയുന്നു. എല്ലാവർക്കും സുഖമായി കഴിയാൻ പറ്റുന്ന നാട് എന്നാണ് അദ്ദേഹം ബഹ്റൈനെ വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

