ശരീഫ് വില്യാപ്പള്ളിക്ക് കുറ്റ്യാടി മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsമനാമ: കെ.എം.സി.സി ബഹ്‌റൈൻ മുൻ സെക്രട്ടറിയും മത സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ രംഗങ്ങളിൽ നിറ സാന്നിധ്യവുമായ ശരീഫ് വില്യാപ്പള്ളിക്ക് കെ.എം.സി.സി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ഖാസിം കോട്ടപ്പള്ളി അദ്ദേഹത്തെ മൊമെന്റോ നൽകി ആദരിച്ചു.
സംസഥാന വൈസ് പ്രസിഡന്റ് എ.പി ഫൈസൽ, സംസ്ഥാനസെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി , ഇബ്രാഹിം ഹാജി പി.പി, കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി പി. കെ ഇസഹാഖ്, അഷ്റഫ് തോടന്നൂർ, ഷാഫി വേളം, കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി പി.എം.എ ഹമീദ് അരൂർ , സഹീർ പറമ്പത്ത് , നസീർ ഇഷ്ട്ടം, റഫീഖ് ടി വി, സാജിദ് അരൂർ, നിസാർ ആയഞ്ചേരി, ലത്തീഫ് കോളിക്കൽ ,ജമാൽ കല്ലുംപുറം, നൗഷാദ് തീക്കുനി,അഷ്റഫ് വി പി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

