Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൗതുകമായി ...

കൗതുകമായി  കുഞ്ഞുണ്ണിമാഷി​െൻറ  കത്തുകൾ

text_fields
bookmark_border
കൗതുകമായി  കുഞ്ഞുണ്ണിമാഷി​െൻറ  കത്തുകൾ
cancel
മനാമ: ബഹ്​റൈൻ കേരളീയ സമാജം ഡി.സി ബുക്​സുമായി ചേർന്ന്​ നടത്തുന്ന പുസ്​തകമേളയിലെ പ്രവേശനകവാടത്തിൽ കുഞ്ഞുണ്ണിമാഷി​​െൻറ ഒാർമക്കായി ഒരുക്കിയ സ്​റ്റാൾ കാണികളിൽ​ കൗതുകമുണർത്തി. കുഞ്ഞുണ്ണി മാഷി​​െൻറ വരികളുടെയും വരകളുടെയും പ്രദർശനം കൂടിയാണിത്​. മാഷി​​െൻറ ശിഷ്യനും ബഹ്​റൈനിലെ നൃത്ത അധ്യാപകനുമായ ഭരത്​ ശ്രീ രാധാകൃഷ്​ണനാണ്​ ഇതൊരുക്കിയത്​. 
കുഞ്ഞുണ്ണി മാഷ്​ അധ്യാപകനായിരുന്ന കോഴിക്കോട്​ ശ്രീരാമകൃഷ്​ണ മിഷൻ സ്​കൂളിൽതന്നെയാണ്​ രാധാകൃഷ്​ണനും പഠിച്ചത്​. പഠനകാലത്ത്​ മാഷി​​െൻറ പലപ്പോഴും മാഷിനോടൊപ്പം നടക്കാൻ സാധിച്ചു. ഇൗ കാലത്തി​​െൻറ ഒാർമ തുളുമ്പുന്ന മാസിക, കത്തുകളുടെ ശേഖരം, സമ്പൂർണ കൃതികൾ, വാച്ച്​ എന്നിവയാണ്​ പ്രദർശിപ്പിച്ചിട്ടുള്ളത്​.
മാഷ്​ കുടുംബ സുഹൃത്തായിരുന്നുവെന്ന്​ രാധാകൃഷ്​ണൻ പറഞ്ഞു. കലാജീവിതത്തിൽ വഴികാട്ടിയായിരുന്നു അദ്ദേഹം. നൃത്ത അധ്യാപകനാകാൻ പ്രോത്സാഹനം നൽകിയത്​ മാഷാണ്​. പഠിക്കുന്ന കാലത്ത്​ മാഷി​​െൻറ തേടി വന്നിരുന്ന പല പ്രമുഖ സാഹിത്യകാരൻമാരെയും കാണാൻ സാധിച്ചിട്ടുണ്ട്​. സ്വന്തം മകൾക്ക്​ ആദ്യാക്ഷരം കുറിച്ചതും മാഷായിരുന്നു. 
കുറെകാലം മാഷി​​െൻറ പകർപ്പ്​ എഴുത്തുകാരനായിരുന്നു. പത്രങ്ങളിലേക്കുംമറ്റും എഴുതുന്നത്​ മുഴുവൻ ചൊല്ലിതരുമായിരുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunjunni mash
News Summary - kunjunni mash
Next Story