Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുഞ്ഞു ഒരാഴ്ച മുമ്പെ...

കുഞ്ഞു ഒരാഴ്ച മുമ്പെ ചോദിച്ച് തുടങ്ങി ‘നാളെയാണോ’ യാത്രയെന്ന്

text_fields
bookmark_border
Sajeesh-sister-Lini.jpg
cancel

മനാമ: കോഴിക്കോട് പെരുമണ്ണാമൂഴി ചെമ്പനോട് പുതുശേരി വീട്ടിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ ഒരുക്കം നടത്തുന്നതി ​​െൻറ ത്രില്ലിലാണ് സിസ്റ്റർ ലിനിയുടെയും സജീഷി​​െൻറയും മക്കളായ റിതുലും സിദ്ധാർത്ഥും. മൂത്തവനായ റിതുൽ എന്ന കുഞ്ഞു ഒരാഴ്ചമുെമ്പ ആവർത്തിച്ച് ചോദിക്കുന്നുണ്ട് ‘നാളെയാണോ നമ്മൾ പോകുന്ന’തെന്ന്. സജീഷ് ഫോണിലൂടെ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുേമ്പാഴാണ് മക്കളുടെ ഉത്സാഹം വിവരിച്ചത്.

അഞ്ചുവർഷം താൻ പ്രവാസിയായി കഴിഞ്ഞ സ്ഥലമാണ് ബഹ്റൈൻ. ലിനിക്കും മക്കൾക്കും ഒപ്പം ബഹ്റൈനിലേക്ക് വരണമെന്ന ആഗ്രഹം നടക്കാതെ പോയതി​​െൻറ സങ്കടമുണ്ട്. എന്നിരുന്നാലും ഇൗ യാത്ര യാഥാർഥ്യമാക്കാൻ ത​​െൻറ സുഹൃത്തുക്കളും ഒരുമ ബഹ്റൈ​​െൻറ പ്രവർത്തകരും മുന്നിട്ടിറങ്ങിയതിൽ നന്ദിയുണ്ട്.

പ്രവാസിയായിരുന്ന കാലത്ത് ലിനിയെ ദിവസവും നാലഞ്ച് പ്രാവശ്യം ഫോണിൽ വിളിക്കുമായിരുന്നു. ത​​െൻറ വിവരണത്തിലൂടെ, ലിനിക്ക് ബഹ്റൈൻ ചിരപരിചിതമായ സ്ഥലം ആയിരുന്നുവെന്നും സജീഷ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgulf newsmalayalam newssister linisajeesh
News Summary - Kunju Sajeesh Sister Lini-Gulf News
Next Story