മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുക –പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമനാമ: രാഷ്ട്രീയ രംഗത്തും ഇന്ത്യക്ക് മാതൃകയാകാൻ കേരളത്തിന് സാധിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറിയും നിയുക്ത എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ ബഹ്‌റൈന്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വര്‍ഗീയതക്കെതിരെ പല സന്ദര്‍ഭങ്ങളിലും കേരളം ഒറ്റക്കെട്ടായി നിലക്കൊണ്ടിട്ടുണ്ടെന്നും ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചിലര്‍ നല്ല പേരുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അവരുടെ പ്രവൃത്തി അങ്ങേയറ്റം മോശമാണെന്ന് തെളിയുന്നുണ്ട്. മതനിരപേക്ഷതക്കുവേണ്ടി പ്രവര്‍ത്തിച്ചു കാണിക്കുകയാണ് വേണ്ടത്. ലോകം ഡിജിറ്റല്‍ സാേങ്കതികത്വത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതിക മുന്നേറ്റമുണ്ടാക്കിയത് കേരളമാണ്. താന്‍ ഐ.ടി. വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
ഫോണിലൂടെ എല്ലാം സാധ്യമാകുന്ന കാലമാണിത്. ഇനി വിര്‍ച്വല്‍ ഓഫിസുകളും വന്നേക്കാം. സോഷ്യല്‍ മീഡിയയായ വാട്‌സ് ആപ്പും ഫേസ്ബുക്കുമെല്ലാം ക്രിയാത്മകായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതുപയോഗിച്ച് ജനങ്ങളുടെ തലയിൽ കയറുന്ന രീതി ശരിയല്ല.
ഇന്നത്തെ യുവാക്കള്‍ എല്ലാവെല്ലുവിളികളും ഏറ്റെടുക്കാന്‍ സന്നദ്ധരാണ്. പ്രവാസ ലോകത്തെ എണ്ണ വിലതകര്‍ച്ച മൂലം തൊഴിലവസരങ്ങള്‍ കുറയുകയാണ്. അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പുതിയ വഴികള്‍ തുറക്കും എന്നതാണ് ദൈവനീതി.
നാട്ടില്‍ ഒതുങ്ങി കഴിയാത്തവരാണ് മലയാളികള്‍. അവസരങ്ങള്‍ തേടി അവർ ആദ്യം മലേഷ്യയിലേക്കും റങ്കൂണിലേക്കും സഞ്ചരിച്ചു. പിന്നീടാണ് ഗൾഫിലെത്തിയത്. ഇനി ചിലപ്പോള്‍ ആഫ്രിക്കയിലേക്കായിരിക്കും അവര്‍ സഞ്ചരിക്കുക. എവിടെ ചെന്നാലും സ്മാര്‍ട്ടായിരിക്കുക എന്നതായിരിക്കണം മലയാളികളുടെ ദൗത്യം. മലയാളിയെന്ന വികാരം എവിടെ ചെന്നാലും നമുക്കുണ്ട്. നമ്മുടെ മണ്ണ് അത്രയും മതനിരപേക്ഷമാണ്.
വര്‍ഷങ്ങളായി ഗള്ഫിെൻറ വികസനത്തില്‍ മലയാളിയുടെ സാന്നിധ്യമുണ്ടെന്നത് എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിച്ചു.നേരത്തെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ബിസിനസ് മീറ്റില്‍ ബഹ്‌റൈനിലെ മലയാളി ബിസിനസുകാർ പെങ്കടുത്തു.പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പാറക്കല്‍ അബ്ദുല്ല എം.എൽ. എ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് നിയമസഭ പാര്‍ട്ടി നേതാവ് ഡോ.എം.കെ.മുനീര്‍, അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത എം.പി, ഹസന്‍ ബുഖമാസ് എം.പി, മുന്‍ എം.പി. ശൈഖ് ഖാലിദ് മുഹമ്മദ്, ‘ഇസ്‌ലാമിക് അവേർനസ് അഫയേഴ്‌സ്’ ഡയറക്ടര്‍ താരിഖ് അല്‍ വസന്‍, ‘ചന്ദ്രിക’ പത്രാധിപര്‍ സി.പി. സൈതലവി, കെ.എം.സി.സി പ്രസിഡൻറ് എസ്.വി.ജലീല്‍, സിദ്ദീഖലി രാങ്ങാട്ടൂര്‍, സമസ്ത പ്രസിഡൻറ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. അഷ്‌റഫ് തൂണേരി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
