കുംഭഭരണി അനുഭവങ്ങളുമായി ഓണാട്ടുകര ഫെസ്റ്റ് വെള്ളിയാഴ്​ച കേരളീയ സമാജത്തിൽ 

10:25 AM
18/06/2019
ബഹ്​റൈൻ കേരളീയ സമാജം ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിൽ

മനാമ: യുനെസ്കോ അംഗീകാരം നേടി ലോകശ്രദ്ധയാകർഷിച്ച ഒാണാട്ടുകരയിലെ ചെട്ടിക്കുളങ്ങര കുംഭഭരണിയുടെ ഭാഗമായി വെള്ളിയാഴ്​ച ബഹ്​റൈൻ കേരളീയ സമാജത്തിൽ ഓണാട്ടുകര ഫെസ്റ്റ് നടത്തുന്നു. ഭരണി അനുഭവം വരും തലമുറകൾക്ക്​ മനസിലാക്കിക്കൊടുക്കാനായാണ്​ ഇത്തരമൊരു ആഘോഷം സംഘടിപ്പിക്ക​ുന്നതെന്ന്​  സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള, സെക്രട്ടറി എം.പി രഘു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
സമ്പന്നമായ ക്ഷേത്രസംസ്കാരത്തി​​െൻറയും ഉത്സവപ്പെരുമയുടെയും, കാർഷികസംസ്കാരത്തി​​െൻറയും നാടാണ്​  ഓണാട്ടുകര.

ചെട്ടികുളങ്ങര ഉൾപ്പടെ മാവേലിക്കര താലൂക്ക് കാർത്തികപ്പള്ളി താലൂക്ക് തുടങ്ങി ചുറ്റുപാടുകളിൽ ഉള്ള കാർഷിക പ്രദേശങ്ങൾ ഒത്തു ചേർന്ന സ്ഥലം ആണ് ഓണാട്ടുകര എന്നറിയപ്പെടുന്നത്. ആഘോഷത്തി​​െൻറ ഭാഗമായി രാവിലെ 10.30 മുതൽ​ ഓണാട്ടുകര കഞ്ഞി സദ്യയിലെ പാചക വിദഗ്​ധൻ  ജയൻ ശ്രീഭദ്രയുടെ മേൽനോട്ടത്തിൽ പാകപ്പെടുത്തിയ പരമ്പരാഗത രീതിയിൽ ഉള്ള കഞ്ഞി സദ്യ നടക്കും. വൈകീട്ട് 6.30 മുതൽ നൂറിൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന കുത്തിയോട്ട ചുവടും പാട്ടും അരങ്ങേറും. കുത്തിയോട്ട ആചാര്യൻ നാരായണ പിള്ളയോടൊപ്പം കുത്തിയോട്ട പരിശീലകൻ  മധുചന്ദ്രനും നേതൃത്വം നൽകും. ഓണാട്ടുകര ഫെസ്റ്റി​​െൻറ എല്ലാ അനുഷ്ഠാന ചടങ്ങുകളും ചെട്ടികുളങ്ങര ക്ഷേത്ര തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരിക്കും നടക്കുക.  

Loading...
COMMENTS