കുടുംബ സൗഹൃദവേദി ദേശീയദിനം ആഘോഷിച്ചു
text_fieldsകുടുംബ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയദിനാഘോഷം
മനാമ: കുടുംബ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ വനിതവേദിയുടെ സഹകരണത്തോടെ 52ാം ദേശീയദിനം വർണശബളമായ പരിപാടികളോടെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റ് പാർട്ടി ഹാളിൽ ആഘോഷിച്ചു.
ആക്ടിങ് പ്രസിഡന്റ് അനിൽ മടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമൂഹിക പ്രവർത്തക കാത്തു സച്ചിൻദേവ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിശിഷ്ട അതിഥികളായി ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, തണൽ പ്രസിഡന്റ് റഷീദ് മാഹി, കുടുംബ സൗഹൃദവേദി ഉപദേശക സമിതി അംഗം മോനി ഒടികണ്ടത്തിൽ, മുൻ പ്രസിഡന്റ് വി.സി. ഗോപാലൻ, സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ, വനിതവിഭാഗം പ്രസിഡന്റ് മിനി റോയ്, രാമത്ത് ഹരിദാസ്, ചാരിറ്റി വിഭാഗം കൺവീനർ സയിദ് ഹനീഫ, സലാം നിലമ്പൂർ, അൻവർ നിലമ്പൂർ, രക്ഷാധികാരി അജിത് കണ്ണൂർ എന്നിവർ പങ്കെടുത്തു.
സെക്രട്ടറി അജി പി. ജോയ് സ്വാഗതവും ഷാജി പുതുകുടി നന്ദിയും പറഞ്ഞു. നിർമൽ രവീന്ദ്രൻ, മൻസിർ, രജീഷ്, സുനീഷ്, മുബീന, ബിനോയ് മേനോൻ, ഹരീഷ്, ജോണി താമരശ്ശേരി, അഖിൽ താമരശ്ശേരി, ശ്രീജിത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. രാജേഷ് പെരുംകുഴി യോഗത്തിൽ മുഖ്യ അവതാരകനായിരുന്നു.

