വേൾഡ് മലയാളി കൗൺസിൽ കുടുംബസംഗമവും യാത്രയയപ്പും
text_fieldsവേൾഡ് മലയാളി കൗൺസിൽ കുടുംബസംഗമത്തിൽനിന്ന്
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ കുടുംബസംഗമവും വിമൻസ് ഫോറം ജനറൽ സെക്രട്ടറി അനു അലനും കുടുംബത്തിനും യാത്രയയപ്പും ഹൂറ മിറാഡോർ ഹോട്ടലിൽ നടന്നു. ആക്ടിങ് പ്രസിഡന്റ് തോമസ് വൈദ്യൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സൗമ്യ സെന്തിൽ, ബീന ബിനു എന്നിവർ ചേർന്ന് പ്രാർഥനഗാനം ആലപിച്ചു. യോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതമാശംസിച്ചു.
തിരുവനന്തപുരത്ത് നടന്ന വേൾഡ് മലയാളി കൗൺസിൽ 14 ാമത് ഗ്ലോബൽ കോൺഫറൻസിൽ ബഹ്റൈൻ പ്രൊവിൻസിൽനിന്നും ഗ്ലോബൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ ജോയന്റ് ട്രഷറർ ബാബു തങ്ങളത്തിൽ, ഗ്ലോബൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ ജെയിംസ് ജോൺ, ഗ്ലോബൽ എജുക്കേഷൻ കൗൺസിൽ ചെയർപേഴ്സൻ ഷെമിലി പി. ജോൺ, ഗ്ലോബൽ ആർട്സ് ആൻഡ് കൾചറൽ ഫോറം ജനറൽ സെക്രട്ടറി വിനോദ് നാരായണൻ എന്നിവരെ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ ദേവരാജൻ പൊന്നാട അണിയിച്ചു.
ഓണം 2024 നോട് അനുബന്ധമായി ബഹ്റൈൻ ഇന്ത്യൻ ക്ലബ് നടത്തിയ പൂക്കളമത്സരത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ബഹ്റൈൻ പ്രൊവിൻസിലെ ടീമംഗങ്ങളായ ജീന നിയാസ്, മിനി പ്രിമിലാഷ്, മീര വിജേഷ്, അർച്ചന വിപിൻ എന്നിവർക്ക് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ഹരീഷ് നായർ, അമൽ ദേവ്, സുജിത് കൂട്ടാല, തോമസ് വൈദ്യൻ എന്നിവർ മെമന്റോ നൽകി അഭിനന്ദിച്ചു.
തുടർന്ന് നടന്ന യാത്രയയപ്പ് ചടങ്ങിൽ വനിതവിഭാഗം ജനറൽ സെക്രട്ടറിയായി സ്തുത്യർഹ സേവനമനുഷ്ഠിച്ച അനു അലന്, മെമന്റോ ബാബു തങ്ങളത്തിൽ, ജെയിംസ് ജോൺ, വനിത വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത് എന്നിവർ ചേർന്ന് സമർപ്പിച്ചു. ബഹ്റൈൻ പ്രോവിൻസ് ട്രഷറർ ഹരീഷ് നായർ നന്ദി രേഖപ്പെടുത്തി.
കലാപരിപാടികൾക്ക് വൈസ് പ്രസിഡന്റും പ്രോഗ്രാം അവതാരകയുമായ ഉഷാ സുരേഷ്, വൈസ് പ്രസിഡന്റ് ഡോ. ഡെസ്മണ്ട് , എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്ല ബെള്ളിപ്പാടി, വിജേഷ് , വനിത വിഭാഗം വൈസ് പ്രസിഡന്റ് എലിസബത്ത് , എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ സ്നേഹ ഷിജിത് , ഷീബ ശശി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

