കെ.എസ്.സി.എ നേതൃത്വത്തിൽ ‘രാമായണ മാസാചരണം’ തുടരുന്നു
text_fieldsമനാമ: കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷെൻറ നേതൃത്വത്തിൽ രാമായണ മാസാചരണം ഗംഭീരമായ പരിപാടികളോടെ തുടരുന്നു.
എല്ലാ ദിവസങ്ങളിലും വൈകിട്ട് ഏഴുമുതൽ രാമായണ പാരായണം, ഭജന , പ്രസാദമൂട്ട് എന്നിവ നടന്നുവരുന്നു. വ്യാഴം,വെള്ളി ദിവസങ്ങളിൽ രാമായണ പാരായണത്തിനു പുറമേ പ്രത്യേക ഭജനയും , രാമായണ പ്രഭാഷണവും, സദ്യയും നടക്കും.
പരിപാടികളിൽ എല്ലാവർക്കും പങ്കെടുക്കാമെന്നും, കുട്ടികൾക്കായി രാമായണപാരായണ പരിശീലനത്തിനുള്ള അവസരവും ഉണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ , ആക്ടിംഗ് പ്രസിഡൻറ് ജയകുമാർ പിള്ള എന്നിവർ അറിയിച്ചു. മികച്ച പാരായണം നടത്തുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകും. മാസ്റ്റർ അതുൽ കൃഷ്ണനും കുമാരി ശ്രേയ ഗോപകുമാറും അവതരിപ്പിച്ച ‘ദേവ സംഗീതം’ പ്രത്യേക ഭജനോടുകൂടി വ്യാഴാഴ്ച പ്രത്യേക പരിപാടികൾക്ക് തുടക്കമായി.
ഇന്നലെ സന്തോഷ് കൈലാസ് നയിച്ച ബഹറിൻ ഓംകാര ഭജന സംഘത്തിെൻറ ഭക്തിഗാന സുധ, എം ജി സുഭാഷിെൻറ രാമായണ പ്രഭാഷണം എന്നിവയും നടന്നു. തുടർന്ന് വിഭവ സമൃദ്ധമായ പ്രസാദമൂട്ടും നടന്നു. പൊതുസമൂഹവുംഅംഗങ്ങളും അടക്കം നൂറുകണക്കിനാളുകൾ രാമായണാചരണത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.