Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എസ്.ആർ.ടി.സി സൗജന്യ...

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര; ആഘോഷമാക്കി ഒ.ഐ.സി.സി വനിത വിഭാഗം

text_fields
bookmark_border
കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര; ആഘോഷമാക്കി ഒ.ഐ.സി.സി വനിത വിഭാഗം
cancel
camera_alt

ഒ.ഐ.സി.സി വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷം

മനാമ : വി.ഡി. സതീശൻ സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി കേരളത്തിലെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക്‌ സൗജന്യ യാത്ര ആരംഭിച്ചതിന്റെ ഭാഗമായി ബഹ്‌റൈൻ ഒ.ഐ.സി.സി വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷം സംഘടിപ്പിച്ചു.

കേരളത്തിലെ വനിതകൾക്ക് ആശ്വാസകരമായ പദ്ധതി ആണ് കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര എന്നും, ചെറിയ വരുമാനത്തിന് വീട്ട് ജോലിക്കും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലിക്ക് പോകുന്ന സ്ത്രീകളെ സംബന്ധിച്ച് വളരെ അനുഗ്രഹപ്രഥമാണ് ഈ പദ്ധതി എന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. കൂടാതെ, ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൂഫാൻ പദ്ധതി വളർന്നു വരുന്ന തലമുറയെ മാരകമായ മയക്കുമരുന്ന് മാഫിയയിൽ നിന്ന് രക്ഷിക്കാൻ ഉള്ള ഏറ്റവും ഫലപ്രഥമായ പദ്ധതി ആണെന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.

ഒ.ഐ.സി.സി വനിത വിഭാഗം പ്രസിഡന്റ്‌ മിനി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റ്‌ മാരായ ഗിരീഷ് കാളിയത്ത്, ചെമ്പൻ ജലാൽ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, റിജിത് മൊട്ടപ്പാറ, ശോഭാ സജി, ആയ ഷീജാ നടരാജൻ, ബ്രൈറ്റ് രാജൻ, ബിന്ദു റോയ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. മാസ്റ്റർ ഷാരോൺ ബിജുവിൻ്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിക്ക് ജനറൽ സെക്രട്ടറി സിജി തോമസ് സ്വാഗതവും ഷൈനി ജോണി നന്ദിയും രേഖപ്പെടുത്തി. സൂര്യാ റീജിത്, ഷംന ബിജു, മേരി സൈമൺ, നജ്മ നവാസ്, സിനി പൊന്നച്ചൻ, വിശ്വ സുകേഷ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു കൊണ്ട് ആഘോഷ പരിപാടികൾ അവസാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCfree travelKSRTCWomen's Wing Committee
News Summary - KSRTC free travel; OICC women's wing celebrates
Next Story