കെ.എസ്.എൽ സീസൺ 6 കിരീടം വൺ എഫ്.സിക്ക്
text_fieldsകെ.എസ്.എൽ കിരീടം നേടിയ വൺ എഫ്.സി
മനാമ: അൽ കേരളാവി എഫ്.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആറാം പതിപ്പ് കേരള സൂപ്പർ ലീഗിൽ (കെ.എസ്.എൽ) നേപ്പാളി ടീമായ വൺ എഫ്.സി ചരിത്രവിജയം നേടി. യുവ കേരളക്കെതിരായ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെ, പെനാൽറ്റി ഷൂട്ടൗട്ട് വഴിയാണ് വിജയിയെ തിരഞ്ഞെടുത്തത്. നിർണായക പെനാൽറ്റി കിക്കിൽ വൺ എഫ്.സി ഗോൾകീപ്പർ ശിശിറിന്റെ മിന്നും പ്രകടനം ടീമിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.
മികച്ച പ്രകടനം കാഴ്ചവെച്ച യുവ കേരളയുടെ ഇലിയാസ് ജി.എം ബെസ്റ്റ് പ്ലയറായി തെരഞ്ഞെടുക്കപ്പെട്ടു. വൺ എഫ്.സിയുടെ സുബാഷ് മികച്ച മധ്യനിര താരമായി സമ്മാനിക്കപ്പെട്ടപ്പോൾ, പാട്രിക് യോർക്കിന്റെ സഹകരണത്തോടെ നൽകുന്ന മികച്ച ഡിഫൻഡർ അവാർഡ് യുവ കേരളയുടെ നബീൽ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കെ.എം.സി.സി എഫ്.സി, സ്പോർട്ടിങ് എഫ്.സിയെ തോൽപിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കി. ഫൈനൽ മത്സരം ബഹ്റൈൻ ദേശീയ ടീമിന്റെ പ്രതിരോധതാരം അമീൻ ബെന്നാദി ഉദ്ഘാടനം ചെയ്തു. കവലാനിയിലെ ബഷീർ, പാട്രിക് യോർക്കിലെ സുമേഷ്, ഹാസ്പെക്സിലെ ആസ്റ്റർ ആന്റണി തുടങ്ങിയ പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

