കെ.എസ്.സി.എ സ്പീക്കേഴ്സ് ഫോറം 50-ാമത് അധ്യായം ആഘോഷം
text_fieldsകെ.എസ്.സി.എ സ്പീക്കേഴ്സ് ഫോറം 50ാമത് അധ്യായം ആഘോഷ പരിപാടിയിൽനിന്ന്
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സ്പീക്കേഴ്സ് ഫോറം 50ാമത് അധ്യായം (വാങ്മയം-2024) ആഘോഷം ബി.എം.സി ഹാളിൽ നടന്നു. കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ മുഖ്യാതിഥിയും ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മുഖ്യ പ്രഭാഷകനുമായിരുന്നു.
കെ.എസ്.സി.എ സ്പീക്കേഴ്സ് ഫോറം കൺവീനർ അനിൽകുമാർ യു.കെ. സ്വാഗതം ആശംസിച്ചു. കെ.എസ്.സി.എ ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, സാഹിത്യ വിഭാഗം സെക്രട്ടറി രഞ്ചു രാജേന്ദ്രൻ നായർ, സ്പീക്കേഴ്സ് ഫോറം പ്രസിഡന്റ് ഷൈൻ നായർ, മുൻ സ്പീക്കേഴ്സ് ഫോറം പ്രസിഡന്റ് രമ സന്തോഷ്, കെ.എസ്.സി.എ മുൻ പ്രസിഡന്റ് സന്തോഷ് കുമാർ, പ്രദീപ് പുറവങ്കര എന്നിവർ സംസാരിച്ചു. 50ാമത് അധ്യായത്തിന് നാമകരണം (വാങ്മയം-2024) നൽകിയ ബാലചന്ദ്രൻ കൊന്നക്കാട്, കെ.എസ്.സി.എ സ്പീക്കേഴ്സ് ഫോറം ഫൗണ്ടർ മെംബർ സുമിത്ര പ്രവീൺ, മെൻറ്റർ വിശ്വനാഥൻ ഭാസ്കരൻ എന്നിവർക്ക് മെമെന്റോ നൽകി ആദരിച്ചു.
സ്പീക്കേഴ്സ് ഫോറത്തിന്റെ പാഠ്യപദ്ധതിയിലുൾപ്പെടുന്ന നിമിഷപ്രസംഗം സാബു പാലായുടെ നേതൃത്വത്തിൽ നടത്തി. അനിൽകുമാർ പിള്ള, കുമാരി റിഥി രാജീവൻ, രാജേഷ് എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഇ.വി. രാജീവൻ പ്രസംഗങ്ങൾ അവലോകനം ചെയ്തു.
10, 12 ക്ലാസുകളിൽ പരീക്ഷ എഴുതി വിജയിച്ച കുടുംബാംഗങ്ങളുടെ കുട്ടികൾക്കും കവിത പാരായണം ചെയ്ത ഷീജ ചന്ദ്രൻ, മുഖ്യ അവതാരക ലീബ രാജേഷ് എന്നിവർക്കും മെമെന്റോ നൽകി ആദരിച്ചു. കെ.എസ്.സി.എ സ്പീക്കേഴ്സ് ഫോറം സെക്രട്ടറി സജിത്ത് വെള്ളിക്കുളങ്ങര നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.