Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എ​സ്.​സി.​എ...

കെ.​എ​സ്.​സി.​എ മ​ല​യാ​ള പാ​ഠ​ശാ​ല പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​എ​സ്.​സി.​എ മ​ല​യാ​ള പാ​ഠ​ശാ​ല പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കെ.​എ​സ്.​സി.​എ മ​ല​യാ​ള പാ​ഠ​ശാ​ല പ്ര​വേ​ശ​നോ​ത്സ​വം

മ​നാ​മ: 2025-26 വ​ർ​ഷ​ത്തേ​ക്കു​ള്ള കെ.​എ​സ്.​സി.​എ മ​ല​യാ​ളം പാ​ഠ​ശാ​ല​യു​ടെ തു​ട​ക്ക​മാ​യ പ്ര​വേ​ശ​നോ​ത്സ​വം കെ.​എ​സ്.​സി.​എ ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി കു​ട്ടി​ക​ളും, ര​ക്ഷി​താ​ക്ക​ളും, പാ​ഠ​ശാ​ല അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. കെ.​എ​സ്.​സി.​എ പ്ര​സി​ഡ​ന്റ്‌ രാ​ജേ​ഷ് ന​മ്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ​ഹ്റൈ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ കെ.​എ​സ്.​സി.​എ . പാ​ഠ​ശാ​ല വ​ഹി​ച്ച പ​ങ്ക് വി​വ​രി​ച്ചു. പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു.

മു​ഖ്യ അ​തി​ഥി മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി​യും കേ​ര​ള സ​മാ​ജം പാ​ഠ​ശാ​ല പ്രി​ൻ​സി​പ്പ​ലു​മാ​യ ബി​ജു എം. ​സ​തീ​ഷ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ചാ​ർ​ഭാ​ര​തി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സം​യോ​ജ​ക്, പ്ര​ശാ​ന്ത് കു​മാ​ർ യോ​ഗ​ത്തി​ൽ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് പാ​ഠ​ശാ​ല​യു​ടെ കാ​ലി​ക പ്ര​ശ​സ്തി, പാ​ഠ​ശാ​ല പ്രാ​രം​ഭ കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ അ​നു​സ്മ​രി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യും, കേ​ര​ള സ​മാ​ജം പാ​ഠ​ശാ​ല വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ ര​ജി​ത അ​നി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കെ.​എ​സ്.​സി.​എ വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌, ര​മ സ​ന്തോ​ഷ്‌, പാ​ഠ​ശാ​ല ക​ൺ​വീ​ന​ർ, രെ​ഞ്ചു നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ, സ​തീ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ആ​ധു​നി​ക ഭാ​ഷാ​പ​ഠ​ന ന​വീ​ക​ര​ണ​ത്തെ​പ്പ​റ്റി​യും അ​തി​ന്റെ പ്രാ​ധാ​ന്യ​വും വി​ശ​ദീ​ക​രി​ച്ച് സം​സാ​രി​ച്ചു.

ബ​ഹ്റൈ​നി​ൽ താ​ൽ​ക്കാ​ലി​ക വി​സ​യി​ൽ വ​ന്നി​ട്ടു​ള്ള കെ.​എ​സ്.​സി.​എ അം​ഗ​ത്തി​ന്റ ബ​ന്ധു​വും, നാ​ട്ടി​ൽ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ച സു​നീ​തി ദേ​വി​യു​ടെ പ്ര​ഭാ​ഷ​ണം സ​ദ​സ്സി​ന്റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ഭാ​ഷ എ​ന്ന സ​മു​ദ്ര​ത്തി​ൽ പ​വി​ഴ​ങ്ങ​ളെ തി​ര​യു​ന്ന ഗ​വേ​ഷ​ക​രാ​കാ​ൻ പാ​ഠ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ക്ക​ട്ടെ എ​ന്ന​വ​ർ ആ​ശം​സി​ച്ചു.

പു​തു​താ​യി ചേ​ർ​ന്ന കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി സ്വാ​ഗ​തം ചെ​യ്തു. പാ​ഠ​ശാ​ല അ​ധ്യാ​പ​ക​രെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി ക​വി​ത, ക​ഥ​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി, മ​നോ​ജ്‌ ന​മ്പ്യാ​ർ ന​ന്ദി പ​റ​ഞ്ഞു. ഷൈ​ൻ നാ​യ​ർ എം.​സി ആ​യി ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kscaBahrain NewsMalayalam schoolSchool entrance festival
News Summary - K.S.C.A. organized a Malayalam school entrance festival
Next Story