കെ.എസ്. ചിത്രയുടെ സംഗീതവിരുന്നുമായി ‘ചിത്രാഞ്ജലി’ നാളെ കേരളീയ സമാജത്തിൽ
text_fieldsമനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷമായ *‘ശ്രാവണം 2026’*ന്റെ ഭാഗമായി മലയാളികളുടെ പ്രിയഗായികയും വാനമ്പാടിയുമായ കെ.എസ്. ചിത്ര നയിക്കുന്ന സംഗീതവിരുന്ന് ‘ചിത്രാഞ്ജലി’ നാളെ വൈകിട്ട് 6.30-ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.
മലയാളികളുടെ ഹൃദയങ്ങളിൽ പതിറ്റാണ്ടുകളായി ഇടംപിടിച്ച ഗാനങ്ങളിലൂടെ സംഗീതാസ്വാദകർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിച്ച കെ.എസ്. ചിത്രയ്ക്കൊപ്പം പ്രമുഖ ഗായകരായ നിഷാദ്, അനാമിക, അർജുൻ എന്നിവരും സംഗീതവിരുന്നിൽ അണിനിരക്കും. മലയാള ചലച്ചിത്രഗാനങ്ങളുടെയും എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെയും മനോഹരമായ ആവിഷ്കാരങ്ങളിലൂടെ ബഹ്‌റൈനിലെ സംഗീതപ്രേമികൾക്ക് ആസ്വാദനത്തിന്റെ വേറിട്ടൊരു സായാഹ്നം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ വിശിഷ്ടാതിഥികളായി ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് രാജീവ് കുമാർ മിശ്ര, കോവളം എം.എൽ.എ. എം. വിൻസെന്റ് എന്നിവർ പങ്കെടുക്കും. കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന ‘ശ്രാവണം 2026’ ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ‘ചിത്രാഞ്ജലി’. കേരളത്തിന്റെ സമ്പന്നമായ സംഗീതപാരമ്പര്യവും പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയും ഒരുമിക്കുന്ന ഈ സംഗീതവിരുന്നിലേക്ക് ബഹ്‌റൈനിലെ മുഴുവൻ സംഗീതപ്രേമികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം 2026 ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവരടങ്ങുന്ന സംഘാടക സമിതി അറിയിച്ചു.
കെ.എസ്. ചിത്രയെ വിമാനത്താവളത്തിൽ സ്വീകരിച്ചു
മനാമ: വെള്ളിയാഴ്ച നടക്കുന്ന ‘ചിത്രാഞ്ജലി’ സംഗീതസന്ധ്യയിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിലെത്തിയ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ട്രഷറർ വർഗീസ് ജോർജ്, സമാജം ഭാരവാഹികൾ, മറ്റ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രിയഗായികയെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

