കെ.ആർ ചന്ദ്രൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു
text_fieldsകെ.ആർ ചന്ദ്രന്റെ ചരമ വാർഷിക പരിപാടിയിൽ നിന്ന്
മനാമ: വടകര സഹൃദയവേദി മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കെ.ആർ ചന്ദ്രന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. സഹൃദയവേദി ഓഫീസിൽ നടന്ന യോഗത്തിൽ വിജയൻ കാവിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എൻ.പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ കെ.ആർ ചന്ദ്രേനെ അനുസ്മരിച്ചുകൊണ്ട് രക്ഷാധികരികളായ എം ശിവദാസ്, സുരേഷ് മണ്ടോടി, ട്രഷറർ വി.പി രഞ്ജിത്, വിനീഷ് എൻ.പി, ഷാജി വളയം, ശ്രീജിത്ത് മൊകേരി, സുനിൽ വില്യപ്പള്ളി, ബാബു എം എം, വനിതാവേദി സെക്രട്ടറി ശ്രീജി രഞ്ജിത്, ബിജു കൃഷ്ണകൃപ എന്നിവർ സംസാരിച്ചു. മികച്ച ഗായകനായിരുന്ന കെ ആർ ചന്ദ്രന്റെ ഇഷ്ട ഗാനങ്ങൾ സഹൃദയവേദിയുടെ മെമ്പർ അനിൽകുമാർ ആലപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

