Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.പി. എഫ് രക്തദാന...

കെ.പി. എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
കെ.പി. എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

രക്തദാന ക്യാമ്പിൽനിന്ന്

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം ( കെ.പി.എഫ് ബഹ്റൈൻ) എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി പന്ത്രണ്ടാമത് രക്തദാന ക്യാമ്പ് നടത്തി. നൂറോളം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സൽമാനിയ ആശുപത്രിയെ പ്രതിനിധീകരിച്ചുകൊണ്ട് ഹൗറ, സാമൂഹ്യ പ്രവർത്തകൻ സയ്യിദ് ഹനീഫ്, ഷറഫ് അലി കുഞ്ഞി സിവിൽ ഡിഫൻസ്, കെ.പി.എഫ് ട്രഷറർ സുജിത്ത് സോമൻ, ജോയിന്റ് സെക്രട്ടറി രമ സന്തോഷ്, അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇൻറ്റേണൽ ഓഡിറ്റർ ഹരീഷ് പി.കെ നിയന്ത്രിച്ച ചടങ്ങിന് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് മെമ്പർമാരും വനിതാ വിങ്ങും ക്യാമ്പിന് നേതൃത്വം നൽകി.

മൂന്നു മാസംതോറും നടത്തി വരുന്ന രക്‌തദാന ക്യാമ്പിൽ നിരവധി പേർ രക്തം നൽകി വരുന്നു, അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർ ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയെ (+973 39261761) സമീപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampgulfBahrainK.P.F
News Summary - K.P.F. organized a blood donation camp.
Next Story