Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.പി.എഫ് ഒളിമ്പ്യൻ...

കെ.പി.എഫ് ഒളിമ്പ്യൻ ടി. അബ്ദുർ റഹ്മാൻ എവർ റോളിങ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്

text_fields
bookmark_border
കെ.പി.എഫ് ഒളിമ്പ്യൻ ടി. അബ്ദുർ റഹ്മാൻ എവർ റോളിങ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്
cancel
camera_alt

വിജയികൾ ട്രോഫിയുമായി

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) സംഘടിപ്പിച്ച മൂന്നാമത് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് 2026 അൽ കേരളാവി എഫ്.സി. ജേതാക്കളായി. സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ ടീമുകൾ പങ്കെടുത്തു. പ്രാഥമിക റൗണ്ടുകളും സെമി ഫൈനൽ മത്സരങ്ങളും കടന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ആവേശകരമായ ഫൈനൽ മത്സരത്തിൽ ജി.എസ്.ബി എഫ്.സി.യെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് അൽ കേരളാവി എഫ്.സി. കിരീടം സ്വന്തമാക്കിയത്. ജി.എസ്.ബി എഫ്.സി. റണ്ണറപ്പായി.

ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ നോർതേൺ ഗവർണറേറ്റ് ഹെഡ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്‌മെന്റ് ഈസം ഈസ അൽഖയ്യാത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥികളായി, നേപ്പാൾ എംബസിയിലെ തേർഡ് സെക്രട്ടറി ദീപ് രാജ് ജോഷിയും ദീപ്‌രാജും, ഫ്രാൻസിസ് കൈതാരത്ത്, പി.കെ. ജഗദീഷ് കുമാർ, ഇ.വി. രാജീവ്, രാജേഷ് നമ്പ്യാർ, ഷറഫുദ്ദീൻ അലി കുഞ്ഞ് സിവിൽ ഡിഫൻസ് എന്നിവർ പങ്കെടുത്തു.

വിജയികളായ അൽ കേരളാവി എഫ്.സിക്കുള്ള ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്തും ബസാർ ഡിസ്കൗണ്ട് സെന്റർ ഡയറക്ടർ പ്രവീണും ചേർന്ന് സമ്മാനിച്ചു.

റണ്ണറപ്പായ ജി.എസ്.ബി എഫ്.സിക്കുള്ള ട്രോഫി കെ.പി.എഫ് ജനറൽ സെക്രട്ടറി അരുൺപ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, സുധി ചാത്തോത്ത് എന്നിവർ ചേർന്ന് വിതരണം ചെയ്തു. ടൂർണമെന്റിലെ വ്യക്തിഗത പുരസ്കാര ജേതാക്കൾ: മികച്ച ഗോൾകീപ്പർ: ആനന്ദ്, മികച്ച ഡിഫൻഡർ: ഫയാസ് (ജിഎസ് ബി എഫ് സി). ടോപ്പ് സ്കോറർ: ഷഫീഖ് (മറീന എഫ്സി ), ടൂർണമെന്റിലെ മികച്ച താരം: മനു (അൽ കേരളാവി എഫ്.സി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - KPF Olympian T. Abdur Rahman Ever Rolling Trophy to Al Keralawi FC
Next Story