കെ.പി.എഫ് മെഡിക്കൽ ക്യാമ്പ് സമാപിച്ചു
text_fieldsകോഴിക്കോട് ജില്ല പ്രവാസി ഫോറം ഷിഫാ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിെൻറ സമാപനത്തിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ഷിഫാ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് രണ്ടു ദിവസങ്ങളിലായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. നാനൂറോളം ആളുകൾ വിവിധ ലാബ് പരിശോധനകൾ നടത്തി. ക്യാമ്പിലെ മികച്ച പരിചരണത്തിന് ഷിഫ അൽ ജസീറ ഹോസ്പിറ്റലിലെ ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
സക്കീർ, അനസ്, ഷെഹ്ഫാദ്, ഷാജി, നിയാസ് തുടങ്ങിയവർ സമാപന ചടങ്ങിൽ പെങ്കടുത്തു. കെ.പി.എഫ് പ്രസിഡൻറ് സുധീർ തിരുനിലത്ത്, ജന. സെക്രട്ടറി വി.കെ. ജയേഷ്, ട്രഷറർ റിഷാദ് വലിയകത്ത്, ക്യാമ്പ് കൺവീനർ പി.കെ. ഹരീഷ്, ജമാൽ കുറ്റിക്കാട്ടിൽ, അഖിൽരാജ് താമരശ്ശേരി, സവിനേഷ്, ജിതേഷ് ടോപ് മോസ്റ്റ്, ഷാജി പുതുക്കുടി, സുജിത് സോമൻ, അഷ്റഫ് പടന്നയിൽ, സുധീഷ് ചാത്തോത്ത്, പ്രജിത് ചേവങ്ങാട്ട്, എം.പി. അഭിലാഷ്, സി.കെ. രജീഷ് തുടങ്ങിയവർ ചേർന്ന് മെമേൻറാ കൈമാറി. ആവശ്യമായവർക്ക് പരിശോധന ഫലങ്ങൾ ലഭ്യമാവുന്ന മുറക്ക് ഒക്ടോബർ 30 വരെ സൗജന്യമായി ഡോക്ടറെ കാണാൻ കഴിയുമെന്ന് കെ.പി.എഫ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

