Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.പി.എഫ് മെഡിക്കൽ...

കെ.പി.എഫ് മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
കെ.പി.എഫ് മെഡിക്കൽ ക്യാമ്പ്
cancel
camera_alt

കെ.പി.എഫ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്‌റൈൻ, കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. അഞ്ഞൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകളും രക്തപരിശോധനകളും സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകളും നടന്നു. ഡോ. ശ്യാം ശരത്, ഡോ. കൃഷ്ണ പ്രിയ ലീല എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങ് ഔദ്യോഗികമായി സച്ചിൻ ദേവ് ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രമ സന്തോഷ് സ്വാഗതം പറഞ്ഞു. ഫ്രാൻസിസ് കൈതാരത്ത് മെയ് ദിന സന്ദേശം നൽകി സംസാരിച്ചു. കിംസ് ഹെൽത്ത് പ്രതിനിധിയായ സൗരവ് ഭുദി രാജ സമൂഹത്തിന് പിന്തുണ നൽകുന്നതിൽ ആശുപത്രി എപ്പോഴും തയ്യാറാണെന്ന് അറിയിച്ചു.

പരിപാടിയുടെ ഭാഗമായി കെപിഎഫ്–കിംസ് ഹെൽത്ത് പ്രിവിലേജ് കാർഡ് ഔദ്യോഗികമായി പുറത്തിറക്കി. സുജിത്ത് സോമൻ (ട്രഷറർ), രക്ഷാധികാരികളായ കെ.ടി. സലീം, യു.കെ. ബാലൻ, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു. ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളിക്കുളങ്ങര നന്ദി രേഖപ്പെടുത്തി. ക്യാമ്പ് ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ് നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campKPF
News Summary - KPF Medical Camp
Next Story