‘ഒരു കൈ’ സാന്ത്വനസ്പർശവുമായ് കെ.പി.എഫ് ലേഡീസ് വിങ്
text_fieldsശേഖരിച്ച സാധനങ്ങളുമായി കെ.പി.എഫ് ലേഡീസ് വിങ് അംഗങ്ങൾ
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഒരു കൈ എന്ന പേരിൽ ആരംഭിച്ച ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ, ചെരിപ്പുകൾ, കളിപ്പാട്ടങ്ങൾ എന്നിവ ശേഖരിച്ച് അർഹർക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ ശേഖരിച്ച സാധനങ്ങൾ ഉമ്മുൽ ഹസ്സം ചാരിറ്റി സൊസൈറ്റിക്ക് ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബിന്റെ നേതൃത്വത്തിൽ കൈമാറി.
ചടങ്ങിൽ കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, സുജീഷ് മാടായി (ജോയന്റ് ട്രഷറർ), ഷാജി പുതുക്കുടി (വൈസ് പ്രസി.), ഹരീഷ് പി.കെ (ഓഡിറ്റർ), അഞ്ജലി സുജീഷ് (ലേഡീസ് വിങ് ജോയന്റ്റ് കൺവീനർ), രമ സന്തോഷ് (ജോ. സെക്ര.), ഫൈസൽ പട്ടാണ്ടി (എക്സിക്യൂട്ടീവ് അംഗം) എന്നിവരും സന്നിഹിതരായിരുന്നു.
കെ.പി.എഫ് എക്സിക്യൂട്ടിവ് അംഗങ്ങളുടെയും ലേഡീസ് വിങ് പ്രവർത്തകരുടെയും പിന്തുണയോടെയുള്ള പുണ്യപ്രവൃത്തിയെ ഉമ്മുൽ ഹസ്സം ചാരിറ്റി സൊസൈറ്റി പ്രശംസിച്ചു.
ഒരു കൈ പ്രവർത്തനവുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 39046663, 32017026,32119436.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

