ചിത്രരചന മത്സരം സംഘടിപ്പിച്ച് കെ.പി.എഫ് ലേഡീസ് വിങ്
text_fieldsകെ.പി.എഫ് ലേഡീസ് വിങ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ആർട്ട് ആൻഡ് കളറിങ് മത്സരം സംഘടിപ്പിച്ചു.
മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തനിമ ചക്രവർത്തി (ചെയർപേഴ്സൻ, അൽബറാഖ് ഇലക്ടിക്കൽ സർവിസസ്) നിർവഹിച്ചു. കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥികളായി ഫ്രാൻസിസ് കൈതാരത്ത്, മാധുരി പ്രകാശ്, രാജി ഉണ്ണികൃഷ്ണൻ, ജോയ് മാത്യു എന്നിവർ പങ്കെടുത്തു.
പ്രസ്തുത ചടങ്ങിൽ വിജയികളെ പ്രഖ്യാപിച്ചു. ഗ്രൂപ് ഒന്ന് ജൂനിയർ വിഭാഗത്തിൽ കരുൺ മാധവ്, ആധിഷ് ആർ. രാകേഷ്, റിയാന മർക്കാം എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. ഗ്രൂപ് രണ്ട് സീനിയർ വിഭാഗത്തിൽ ദിയാ ഷെറിൻ, ശ്രീഹരി സന്തോഷ്, ഓൺഡ്രില ദേയ് എന്നിവർക്കും യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനം ലഭിച്ചു.
വിജയികളെയും പങ്കെടുത്തുവരെയും ചടങ്ങിൽ വെച്ച് ആദരിക്കുകയുണ്ടായി. സ്വന്തം മുടി മുറിച്ച് കാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാൻ നൽകിയ സാൻവി സുജീഷിനെയും ചടങ്ങിൽ ആദരിച്ചു. കെ.പി.ഫ് അസി. ട്രഷറർ സുജീഷ് മാടായി, കെ.ടി. സലീം, ജമാൽ കുറ്റിക്കാട്ടിൽ (രക്ഷാധികാരികൾ), ഷാജി പുതുക്കുടി (വൈസ് പ്രസിഡന്റ്, ലേഡീസ് വിങ് ഇൻ ചാർജ്) എന്നിവർ ആശംസകളർപ്പിച്ചു. യോഗം അഞ്ജലി സുജീഷ്, ഷെറിന ഖാലിദ് എന്നിവരും എക്സിക്യൂട്ടിവ് മെംബർമാരും ലേഡീസ് വിങ് പ്രവർത്തകരും ചേർന്ന് നിയന്ത്രിച്ചു. അനുർദേവ പ്രജീഷ് മുഖ്യാവതാരകയായ യോഗത്തിന് കെ.പി.എഫ് ട്രഷറർ ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ് നന്ദി അറിയിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.