ശ്രദ്ധേയമായി കെ.പി.എഫ് ലേഡീസ് വിങ് മീൽ ഓഫ് കെയർ
text_fieldsകെ.പി.എഫ് ലേഡീസ് വിങ് മീൽ ഓഫ് കെയർ പരിപാടിയിൽ പങ്കെടുത്തവർ
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) ലേഡീസ് വിങ് സംഘടിപ്പിച്ച മീൽ ഓഫ് കെയർ പ്രോഗ്രാം ശ്രദ്ധേയമായി. മനാമ സെൻട്രൽ മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ബിരിയാണി കിറ്റ് വിതരണത്തിൽ നിരവധി തൊഴിലാളികൾക്ക് ബിരിയാണി നൽകുകയുണ്ടായി.
ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂപിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനത്തിന് ജോയന്റ് കൺവീനർ അഞ്ജലി സുജീഷ്, ലേഡീസ് വിങ് പ്രവർത്തകരായ സംഗീത റോഷിൽ, പ്രജില പ്രജീഷ്, ശ്രീലത ഷാജി എന്നിവർ പങ്കെടുത്തു. ലേഡീസ് വിങ് പ്രവർത്തകർ വീട്ടിൽ പാചകം ചെയ്ത ബിരിയാണി കിറ്റ് വിതരണത്തിൽ ആക്ടിങ് പ്രസിഡന്റ് ഷാജി പുതുക്കുടി, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ജോയന്റ് ട്രഷറർ സുജീഷ് മാടായി, രക്ഷാധികാരി ജമാൽ കുറ്റിക്കാട്ടിൽ എന്നിവരും എക്സിക്യൂട്ടിവ് മെംബർമാരും സഹായവുമായി പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

