‘ഒരുകൈ' രണ്ടാം ഘട്ടവും പൂർത്തിയാക്കി കെ.പി.എഫ് ലേഡീസ് വിങ്
text_fieldsകെ.പി.എഫ് ലേഡീസ് വിങ് ചാരിറ്റി പ്രവർത്തനത്തിനിടെ
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഒരു കൈ എന്ന പേരിൽ ആരംഭിച്ച ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. വസ്ത്രങ്ങൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ മുതലായവ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച് അർഹരായവരിലേക്ക് എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. ഒന്നാം ഘട്ടത്തിൽ ശേഖരിച്ച സാധനങ്ങൾ ഉമ്മുൽ ഹസ്സം ചാരിറ്റി സൊസൈറ്റിക്ക് കൈമാറിയിരുന്നു.
കെ.പി.എഫ് ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, വൈസ് പ്രസിഡന്റ് ഷാജി പുതുക്കൂടി, ട്രഷറർ സുജിത്ത് സോമൻ, ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ്, ജോയൻറ് കൺവീനർമാരായ അഞ്ജലി സുജീഷ്, ഷെറീന ഖാലിദ് എന്നിവരുടെ നേതൃത്വത്തിൽ ലേഡീസ് വിങ്ങും കെ.പി.എഫ് എക്സിക്യൂട്ടിവ് മെമ്പേഴ്സും ചേർന്ന് രണ്ടാം ഘട്ടവും പൂർത്തിയാക്കി.
കേരളത്തിലെ യോഗ്യമായ കരങ്ങളിൽ കെ.പി.എഫ് ഇത് എത്തിക്കുന്നതാണ്. സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് വേർതിരിച്ച വസ്ത്രങ്ങൾ ജീൻസ് അവന്യു ഗുദേബിയയുടെ സഹായത്തിലാണ് നാട്ടിലേക്ക് അയക്കുന്നത്. എല്ലാവരുടെയും പിന്തുണക്ക് കെ.പി.എഫ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

